ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വിമര്‍ശിച്ച് രാജ്യദ്രോഹപരമായ ലേഖനം എഴുതിയെന്ന പരാതിയെതുടര്‍ന്ന് ജോണ്‍ ബ്രിട്ടാസ് എംപിയോട് വിശദീകരണം തേടി. രാജ്യസഭാ അധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ നേരിട്ട് വിളിച്ച് വരുത്തി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയായിരുന്നു.
അമിത് ഷായ്ക്കെതിരായ ലേഖനത്തിലെ പരാമര്‍ശങ്ങള്‍ രാജ്യദ്രോഹപരമാണെന്ന് പരാതിപ്പെട്ടത് ബിജെപി നേതാവ് പി.സുധീര്‍ ആയിരുന്നു. പ്രചാരണത്തിലെ അപകടങ്ങള്‍ (Perils of Propaganda) എന്ന തലക്കെട്ടില്‍ ജോണ്‍ ബ്രിട്ടാസ് ഇന്ത്യന്‍ എക്സ്പ്രസില്‍ എഴുതിയ ലേഖനമാണ് വിവാദത്തിന് തിരികൊളുത്തിയത്. ഈ ലേഖനം വിഭാഗീയവും ധ്രുവീകരണമുണ്ടാക്കുന്നതും അതിനാല്‍ രാജ്യദ്രോഹപരവും ആണെന്നാണ് ബിജെപി നേതാവിന്റെ ആരോപണം.
ലേഖനത്തെ സംബന്ധിച്ച വിശദീകരണം രേഖാമൂലം നല്‍കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ബ്രിട്ടാസിനെ നേരിട്ട് വിളിച്ചുവരുത്തുകയായിരുന്നു. ഉപരാഷ്ട്രപതി നേരത്തെ ബ്രിട്ടാസിന്റെ വിശദീകരണം കേട്ടിരുന്നു.
ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് ലേഖനമെന്ന് ജോണ്‍ ബ്രിട്ടാസ്
കേരളത്തിനെതിരായ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ആരോപണത്തിന് എതിരെ താന്‍ ലേഖനം എഴുതിയത് ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: