ചെന്നൈ: പ്രദര്‍ശനത്തിനെത്തി രണ്ടാം ദിവസം തന്നെ പൊന്നിയിന്‍ സെല്വന് 2ന്റെ വരുമാനം 100 കോടി രൂപ കവിഞ്ഞു. രാജ്യത്ത് നിന്ന് ഏകദേശം 28.50 കോടി രൂപ നേടിയപ്പോള്‍ വിദേശത്ത് നിന്ന് 51 കോടിയിലധികം രൂപ നേടിയെന്നാണ് റിപ്പോര്‍ട്ട്. ആദ്യ ദിനം 38 കോടി നേടിയാണ് നേടിയത്. മണിരത്നം സംവിധാനം ചെയ്്ത ചിത്രത്തിന്റെ ഒന്നാം ഭാഗവും രണ്ടാം ദിവസം 100 കോടി പിന്നിട്ടിരുന്നു.
പൊന്നിയിന്‍ സെല്വന് 2 തമിഴ്നാട്ടില്‍ ഇതുവരെ നേടിയത് 34.25 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്. കര്‍ണാടകയില്‍ ഇതുവരെ 7.80 കോടിയും ആന്ധ്രപ്രദേശിലും തെലങ്കാനയിലും 5.85 കോടിയും നേടി. കേരളത്തില്‍ 5.10 കോടി നേടിയപ്പോള്‍ ബാക്കി സംസ്ഥാനങ്ങളുടെ കളക്ഷന്‍ 6.40 കോടി രൂപയാണ്.
പൊന്നിയിന്‍ സെല്വന് 1, 2022 സെപ്തംബര്‍ 30നാണ് പ്രദര്‍ശനത്തിനെത്തിയത്. ആഗോളതലത്തില്‍ ഏകദേശം 490 കോടി രൂപ നേടുകയും ഈ വര്‍ഷം ഏറ്റവും കൂടുതല്‍ തുക നേടിയ മൂന്നാമത്തെ ഇന്ത്യന്‍ ചിത്രമായി മാറുകയും ചെയ്തു. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ഇതിഹാസ് തമിഴ് നോവലിനെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് മണിരത്നം, ബി ജയമോഹന്, ഇളങ്കോ കുമാരവേല്‍ എന്നിവര്‍ ചേര്‍ന്നാണ്. ഓസ്കാര്‍ ജേതാവ് എ ആര് റഹ്മാനാണ് ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത്.
വിക്രം, ഐശ്വര്യ റായ് ഇരട്ടവേഷത്തില്‍ അഭിനയിക്കുന്ന രണ്ടാം ഭാഗത്തില്‍ ജയം രവി, കാര്‍ത്തി, തൃഷ കൃഷ്ണന്, ആര് ശരത്കുമാര്, ജയറാം, പ്രഭു, ഐശ്വര്യ ലക്ഷ്മി, ശോഭിത ധൂലിപാല, വിക്രം പ്രഭു, പ്രകാശ് രാജ് എന്നിവര്‍ അഭിനയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: