ന്യൂദല്‍ഹി: മന് കി ബാത്തിലൂടെ സാധാരണക്കാരുടെ നേട്ടങ്ങള്‍ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ സാധിച്ചു. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും ഇതിനെ കൊണ്ടെത്തിക്കാന്‍ സാധിച്ചു. ശ്രോതാക്കളാണ് മന് കി ബാത്തിന്റെ വിജയമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. മന് കി ബാത്ത് നൂറാം പതിപ്പില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് ജനങ്ങളുമായി നിരന്തരം സംവദിച്ചിരുന്നു. പ്രധാനമന്ത്രിയായി ദല്‍ഹിയില്‍ എത്തിയതിന് ശേഷം ഉത്തരവാദിത്തം കൂടി. എങ്കിലും രാജ്യത്തുള്ള മുഴുവന്‍ ജനങ്ങളോടും സംവദിക്കണമെന്ന തന്റെ ആഗ്ര പൂര്‍ത്തീകരണമാണ് മന് കി ബാത്ത്. താഴേത്തട്ട് മുതല്‍ ചലനങ്ങളുണ്ടാക്കാന്‍ മന്‍കി ബാത്തിന് കഴിഞ്ഞു.
സംരംഭങ്ങള്‍ക്ക് മന് കി ബാത്തിലൂടെ കൂടുതല്‍ ജനശ്രദ്ധ കിട്ടി. പല ഉദ്യമങ്ങള്‍ക്കും മന് കി ബാത്ത് നല്കിയ ഊര്‍ജ്ജം ചെറുതല്ല. ഓരോ സംസ്ഥാനത്തെയും സാധാരണക്കാരുടെ നേട്ടങ്ങള്‍ ജനശ്രദ്ധയില്‍ കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്. അതെല്ലാം നിരവധി ജനങ്ങള്‍ക്കാണ് പ്രാത്സാഹനമായിത്തീര്ന്നത്. ഇപ്പോള്‍ നൂറാം പതിപ്പിലെത്തി നില്ക്കുന്ന വേളയില്‍ നിരവധി അഭിനന്ദന സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. അതെല്ലാം ഏറെ സന്തോഷം പകരുന്നതാണ്. നല്ല സന്ദേശങ്ങളുമായി മന് കി ബാത്ത് ഇനിയും മുമ്പോട്ട് പോകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. നൂറാം പതിപ്പില്‍ ഇതിന് മുമ്പ് മന് കി ബാത്തില്‍ പ്രതിപാദിക്കപ്പെട്ടവരുമായി പ്രധാനമന്ത്രി ഫോണില്‍ സംസാരിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: