ന്യൂദല്‍ഹി: ക്രിമിനല്‍ മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധി നല്കിയ ഹര്‍ജിയിലെ വാദം തുടരും. കേസില്‍ ശിക്ഷിക്കുന്നതിനുള്ള സ്റ്റേ നിരസിച്ച സൂറത്ത് കോടതി ഉത്തരവിനെതിരെ ഹര്‍ജി നല്‍കിയത്. ഇതില്‍ തുടര്‍ വാദം മെയ് രണ്ടിലേക്ക് മാറ്റിയതായി ഗുജറാത്ത് ഹൈക്കോടതി കേസ് പരിഗണിക്കവെ വ്യക്തമാക്കി. അന്തിമ വിധിയും അന്നുതന്നെ പറയും.
മുതിര്‍ന്ന അഭിഭാഷകന് മനു അഭിഷേക് സിംഗ്വിയാണ് രാഹുലിനായി ഹാജരായത്. രാഹുലിന് എതിരായ കേസ് ഗുരുതര സ്വഭാവമുള്ളതല്ലെന്ന് സിഗ്വി വാദിച്ചിരുന്നു. മോദി സമൂഹത്തെ അധിക്ഷേപ്പിച്ചു എന്ന കുറ്റത്തിനാണ് രാഹുല്‍ ഗാന്ധി ശിക്ഷിക്കപ്പെട്ടത്. രണ്ടു വര്‍ഷം തടവും ലഭിച്ചു. സൂറത്ത് കോടതിയുടെ വിധിയെ തുടര്‍ന്ന് അദേഹത്തെ എംപി സ്ഥാനത്തു നിന്നും അയോഗ്യമാക്കി. ഇതിനെതിരെയാണ് ഗുജറാത്ത് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: