ന്യൂദല്‍ഹി: ദല്‍ഹി മെട്രോയില്‍ യുവാവ് പരസ്യമായി സ്വയംഭോഗം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ വിഷയത്തില്‍ അടിയന്തര ഇടപെടലുമായി ദേശീയ വനിത കമ്മിഷന്. സംഭവം അതീവ ഗുരുതരമായ വിഷയമാണെന്നും കര്‍ശന നടപടി ഉടന്‍ വേണമെന്നും കാട്ടി ദല്‍ഹി വനിതാ കമ്മിഷന് അധ്യക്ഷ സ്വാതി മലിവാള്‍ ദല്‍ഹി പോലീസിനു നോട്ടീസ് നല്കി.
യുവാവിനെതിരേ കേസെടുക്കാന്‍ ആവശ്യപ്പെട്ട സ്വാതി, എഫ്ഐആറിന്റെ പകര്‍പ്പും സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളും മേയ് ഒന്നിനകം അറിയിക്കാനും ദല്‍ഹി പൊലീസിനു നിര്‍ദ്ദേശം നല്കി. ദല്‍ഹി മെട്രോയില്‍ മൊബൈല്‍ ഫോണില്‍ വിഡിയോ കണ്ടുകൊണ്ട് സ്വയംഭോഗം ചെയ്യുന്ന യുവാവിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ സഹയാത്രികരില്‍ പലരും ഇയാളുടെ അടുത്തുനിന്ന് എഴുന്നേറ്റു പോകുന്നത് വിഡിയോയില്‍ കാണാം.
സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. .വൈറല്‍ വിഡിയോയില്‍, ഡല്‍ഹി മെട്രോയില്‍ യാതൊരു ലജ്ജയുമില്ലാതെ ഒരു പുരുഷന് സ്വയംഭോഗം ചെയ്യുന്നത് കണ്ടു. ഇത് അസഹനീയവും അറപ്പുളവാക്കുന്നതുമാണ്. ഇക്കാര്യത്തില്‍ കുറ്റക്കാരനായ വ്യക്തിയെ എത്രയും വേഗം അറസ്റ്റ് ചെയ്യുകയും കടുത്ത നടപടി സ്വീകരിക്കുകയും വേണം. ദല്‍ഹി മെട്രോയില്‍ ഇതുപോലുള്ള പ്രവൃത്തികള്‍ വളരെയധികം വര്‍ധിച്ചിട്ടുണ്ട്. അതുകൊണ്ട് ഇത്തരക്കാരെ മാതൃകാപരമായി ശിക്ഷിച്ചേ തീരൂ. അങ്ങനെ മെട്രോയില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും സ്വാതി മലിവാള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: