Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജ്ഞാനഭൂമികളും ജീവന്‍മുക്തനും

ഈ ഭൂമിയില്‍ വാദികളായുള്ളവര്‍ ജ്ഞാനഭൂമിയെ പലമാതിരിയായിട്ടാണ് പറയുന്നത്. ഞാനിവിടെ പറയുന്നത് അത്യന്തം സുഖപ്രദയായീടുന്നതാണ്. ജ്ഞാനഭൂമികളേഴും അറിഞ്ഞീടുന്നത് ആത്മജ്ഞാനമാകുന്നുവെന്ന് നീ അറിയുക. അവ ഏഴുമറിഞ്ഞാല്‍ അവസാനം ആനന്ദസ്വരൂപമായീടുന്ന മോക്ഷം തന്നെ ഫലം. ജ്ഞാനഭൂമിയില്‍ ഒന്നാമത്തേത് ശുഭേച്ഛയാണ്. രണ്ടാമത്തേതു വിചാരണ. മൂന്നാമത്തേതു തനുമാനസ, നാലാമത്തേതു സത്വാപത്തി, അഞ്ചാമത് അസംസക്തി, ആറാമത്തേതു പദാര്‍ത്ഥഭാവനിയാകുന്നു. ഏഴാമത്തേതു തുര്‍യ്യമാണ്.

കവനമന്ദിരം പങ്കജാക്ഷന്‍ by കവനമന്ദിരം പങ്കജാക്ഷന്‍
Apr 29, 2023, 12:02 am IST
in Samskriti

ലവണോപാഖ്യാനം

താമരസാക്ഷ! സപ്തപദയായീടുന്ന ജ്ഞാനഭൂമിയെ ഞാന്‍ പറഞ്ഞുതരാം, കേട്ടാലും നീ.  ശ്രദ്ധിച്ച് കേട്ടാല്‍ മോഹപങ്കത്തിലെങ്ങും പിന്നെ വീഴുകയില്ലെന്നതില്‍ ശങ്കവേണ്ട. ഈ ഭൂമിയില്‍ വാദികളായുള്ളവര്‍ ജ്ഞാനഭൂമിയെ പലമാതിരിയായിട്ടാണ് പറയുന്നത്. ഞാനിവിടെ പറയുന്നത് അത്യന്തം സുഖപ്രദയായീടുന്നതാണ്. ജ്ഞാനഭൂമികളേഴും അറിഞ്ഞീടുന്നത് ആത്മജ്ഞാനമാകുന്നുവെന്ന് നീ അറിയുക. അവ ഏഴുമറിഞ്ഞാല്‍ അവസാനം ആനന്ദസ്വരൂപമായീടുന്ന മോക്ഷം തന്നെ ഫലം. ജ്ഞാനഭൂമിയില്‍ ഒന്നാമത്തേത് ശുഭേച്ഛയാണ്. രണ്ടാമത്തേതു വിചാരണ. മൂന്നാമത്തേതു തനുമാനസ, നാലാമത്തേതു സത്വാപത്തി, അഞ്ചാമത് അസംസക്തി, ആറാമത്തേതു പദാര്‍ത്ഥഭാവനിയാകുന്നു. ഏഴാമത്തേതു തുര്‍യ്യമാണ്.

ഇവയ്‌ക്കുളള ലക്ഷണങ്ങളുമെല്ലാം ഞാന്‍ പറഞ്ഞുതരാം. ഉള്ളിലാനന്ദമാര്‍ന്ന് കേട്ടുകൊള്ളുക. ഹന്ത! ഞാനൊരു മഹാമൂഢനായി എന്തേവം വാണീടുന്നത്? ശാസ്ത്രങ്ങളെക്കൊണ്ടും സത്സംഗംകൊണ്ടും ആത്മതത്ത്വം നന്നായി ഇന്നതെന്നറിയുന്നുണ്ടെന്നു വൈരാഗ്യപൂര്‍വമുണ്ടാകുന്ന ഇച്ഛതന്നെ ശരിയായുളള ശുഭേച്ഛയെന്ന് അറിവുള്ളവരൊക്കെ പറയുന്നു. വര്‍ദ്ധിച്ച ശുഭേച്ഛയോടെ അദ്ധ്യാത്മചിന്തായുക്തനായി എല്ലായ്‌പ്പോഴും സാധുസേവയും ചെയ്ത,് അങ്ങനെ നിത്യവും സദാചാരമാര്‍ന്ന് വാണീടുന്നത് വിചാരണയാണെന്നു സത്തുക്കള്‍ പറയുന്നു. ശുഭേച്ഛകൊണ്ടും ഈ വിചാരണകൊണ്ടും ഇന്ദ്രിയാര്‍ത്ഥങ്ങളില്‍  ചേതസ്സ് പരമായീടുന്ന വിരക്തതബാധിച്ച് ഏതവസ്ഥയില്‍ തനുതാഭാവം പ്രാപിച്ചുകൊണ്ടീടുന്നു അതു ഹേതുവായിട്ട് ആ അവസ്ഥയെ തനുമാനസയെന്നു പറയുന്നു. ഭൂമിയുടെ മൂന്നുതരത്തിലുള്ള അഭ്യാസംമൂലം അന്തരംഗത്തില്‍ ഏറ്റവും വളരുന്ന വിരക്തികൊണ്ട് സിദ്ധിക്കുന്ന ശുദ്ധസത്വാത്മസ്ഥിതിയെ സത്തുക്കള്‍ സത്ത്വാപത്തിയെന്നു പറയുന്നു. ഭൂമിയുടെ നാലുതരത്തിലുള്ള അഭ്യാസമാഹാത്മ്യംകൊണ്ട് നിസീമമായ ബ്രഹ്മാനന്ദത്തെ പ്രാപിച്ച് മറ്റുള്ള യാതൊന്നിലും അല്പംപോലും സംഗംപറ്റാത്തത് അസംസ്‌കൃതിയാണെന്നു ധരിക്കുക. ഭൂമിയുടെ അഞ്ചുതരത്തിലുള്ള അഭ്യാസംകൊണ്ട്, ആത്മാരാമനായി ചമഞ്ഞുകൊണ്ട്, ഉള്ളിലും വെളിയിലും പദാര്‍ത്ഥങ്ങളൊക്കെയും മറന്ന്, വല്ലോരും വളരെ പണിപ്പെട്ട് ഉണര്‍ത്തുന്നതായാല്‍ ഉണര്‍ന്നീടുന്നതായ ആ അവസ്ഥയെത്തന്നെ പദാര്‍ത്ഥഭാവിനിയെന്നു നീ അറിയുക. ആറു ഭൂമിയിലുമുള്ള അഭ്യാസശക്തികൊണ്ട് ഭേദജ്ഞാനം വേരോടെ അകലെക്കളഞ്ഞ് സ്വസ്വരൂപത്തില്‍ത്തന്നെ സ്ഥിതി ചെയ്യുന്നത് സല്‍സ്വഭാവിയാകുന്ന തുര്യമെന്നറിയുക.

ഏഴാമതായ ഭൂമിയാകുന്ന ഈ തുര്യാവസ്ഥ ഭൂമിയിലൊരിടത്തും ഇല്ലെന്നു പറയണം.  ശുകന്‍ മുതലായ ജീവന്മാരില്‍ ഉന്നതമായ ഈ അവസ്ഥയെന്ന് ഓര്‍ത്തുകൊണ്ടാലും.  ഇനിന്നപ്പുറമായ തുര്യാതീതം വിദേഹമുക്തര്‍ക്ക് പ്രാപിക്കാവുന്നതാണെന്ന് ബോധിക്കുക.  ഊഴിയില്‍ മഹാഭോഗന്മാരായവരാണ് ഈ ഏഴാമതായീടുന്ന ഭൂമിയെ പ്രാപിച്ചവര്‍. മഹാത്മതയുടെ പര്യവസാനമായ ഭൂമിയെ പ്രാപിച്ചവര്‍ അവരാണെന്നറിയുക. പ്രഖ്യാതരായ ജീവന്മുക്തരായുള്ള അവര്‍ എന്നും ദുഃഖിച്ചീടുകയില്ല, സന്തോഷിക്കയുമില്ല. പ്രാകൃതങ്ങളാകുന്ന ആര്യകാര്യങ്ങളൊക്കെ ചെയ്തീടും; ചെയ്യാതെയുമിരിക്കും. അന്തേവാസികളാരെന്നാകിലും അറിയിച്ചാല്‍ ഹന്ത! താന്‍ ഉറക്കമുണര്‍ന്നവനാണെന്ന പോലെ നിത്യകൃത്യങ്ങളൊക്കെ വേണ്ടപോലെ ചെയ്യും, നിത്യവും പൂര്‍ണാനന്ദമുള്‍ക്കൊണ്ട് ഇരുന്നീടും. ഈ ജ്ഞാനഭൂമികളേഴും നല്ല ബുദ്ധിമാന്മാര്‍ക്കേ കാണപ്പെടുകയുള്ളു. ഹേ രാമ! ജ്ഞാനഭൂമികളേഴും ശരിയായി ചേതസ്സില്‍ അറിഞ്ഞിട്ടുണ്ടെന്നാകില്‍, സംശയം ലേശമില്ല, മൃഗമാണെന്നാകിലും മ്ലേച്ഛനാണെന്നാകിലും അവന്‍ ദേഹത്തോടെയുള്ളവനാണെങ്കിലും ദേഹമില്ലാത്തവനാണെങ്കിലും മുക്തന്‍തന്നെയെന്നു നീ ധരിക്കുക.

(തുടരും)

Tags: വേദഹിന്ദുമതം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഷ്‌ട്രപതിയുടെ വാത്സല്യം: വേദയ്‌ക്കിത് സ്വപ്‌ന സാഫല്യം; തരംഗമായി വേദയുടെ കവിളില്‍ തലോടുന്ന ചിത്രം

Samskriti

ഗാധിയുടെ മായാഭ്രമ അനുഭവങ്ങള്‍

Samskriti

അന്തമില്ലാത്ത ഭ്രമദൃഷ്ടികളില്‍ വാഴുന്നവര്‍

രാമകൃഷ്ണ മിഷന്റെ 125-ാമത് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ന്യൂദല്‍ഹിയില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര സെമിനാര്‍ വേദിയില്‍ നിന്ന്‌
India

ഹിന്ദുത്വം സ്വാതന്ത്ര്യത്തിന്റെ ദര്‍ശനം: ഡോ. കരണ്‍ സിങ്

Samskriti

അസുരനെങ്കിലും മോക്ഷാര്‍ഹനായ പ്രഹ്ലാദന്‍

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.