Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അരിക്കൊമ്പന്‍ ദൗത്യം തുടങ്ങി, പിടി തരാതെ ആന; കൂട്ടം തെറ്റിക്കാന്‍ പടക്കം പൊട്ടിച്ചു, മയക്കുവെടി വെയ്‌ക്കാനുള്ള ശ്രമം തുടരുന്നു

ആനക്കൂട്ടത്തിനൊപ്പമാണ് അരിക്കൊമ്പന്‍ നിലവിലുള്ളത്. ആനയെ കൂട്ടം തെറ്റിക്കാന്‍ പടക്കം പൊട്ടിച്ചു. എന്നാല്‍ ഈ ശ്രമം പരാജയപ്പെട്ടതോടെ ദൗത്യം നീളുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2023, 09:51 am IST
in Kerala

ഇടുക്കി : അരിക്കൊമ്പനെ പിടിക്കുന്നതിനായുള്ള വനം വകുപ്പിന്റെ ദൗത്യം തുടരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ നാലരയോടെ തന്നെ ദൗത്യത്തിന് തുടക്കമായി. വനം വകുപ്പ് ജീവനക്കാര്‍, മയക്കുവെടി വിദഗ്ധന്‍ ഡോ.അരുണ്‍ സക്കറിയ,  വെറ്ററിനറി സര്‍ജന്‍മാര്‍, കുങ്കിയാനകളുടെ പാപ്പാന്മാര്‍ ഉള്‍പ്പെടെ 150 പേരാണ് ദൗത്യത്തിലുള്ളത്.  

ആന നില്‍ക്കുന്ന സ്ഥലം  നിര്‍ണയിക്കാന്‍ ചുമതലപ്പെടുത്തിയ ആദ്യസംഘം പുലര്‍ച്ചെ നാലേമുക്കാലോടെ കാട്ടിലേക്ക് തിരിച്ചു. ഈ സംഘം 6.20ഓടെ ആന നില്‍ക്കുന്ന സ്ഥലം നിര്‍ണയിച്ച് മയക്കുവെടി വയ്‌ക്കാനുള്ള രണ്ടാം സംഘം ദൗത്യത്തിനായി രംഗത്തിറങ്ങി. ആറരയോടെ കുങ്കിയാനകളും രംഗത്തിറങ്ങി. ദൗത്യത്തിനോടനുബന്ധിച്ച് ചിന്നക്കനാല്‍ പഞ്ചായത്തിലും ശാന്തന്‍പാറ പഞ്ചായത്തിലെ 1,2,3 വാര്‍ഡുകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.  

ആനക്കൂട്ടത്തിനൊപ്പമാണ് അരിക്കൊമ്പന്‍ നിലവിലുള്ളത്. ആനയെ കൂട്ടം തെറ്റിക്കാന്‍ പടക്കം പൊട്ടിച്ചു. എന്നാല്‍ ഈ ശ്രമം പരാജയപ്പെട്ടതോടെ ദൗത്യം നീളുകയാണ്. വാഹനമെത്താന്‍ കഴിയാത്ത സ്ഥലത്താണ് നിലവില്‍ ആന നില്‍ക്കുന്നതെന്നത് പ്രതിസന്ധി ഉയര്‍ത്തുന്നതാണ്. അതിനാല്‍ ആനയെ പ്ലാന്റേഷനില്‍ നിന്ന് പുറത്തെത്തിക്കാനാണ് ഉദ്യോഗസ്ഥര്‍ ശ്രമം നടക്കുന്നത്. അരിക്കൊമ്പനെ ദൗത്യസംഘം വളഞ്ഞിരിക്കുകയാണ്. നീങ്ങാന്‍ സാധ്യതയുള്ള മേഖലയിലേക്ക് ഉദ്യോഗസ്ഥരെത്തിയിട്ടുണ്ട്. മയക്കുവെടി വയ്‌ക്കുന്നതിന് കൃത്യമായി പൊസിഷന്‍ കാത്തിരിക്കുകയാണ് ദൗത്യസംഘം.

അതേസമയം ഇതിന് മുമ്പ് അഞ്ച് തവണ അരിക്കൊമ്പന് മയക്കുവെടിയേറ്റിട്ടുണ്ട്. ഇതെല്ലാം ആന അതിജീവിച്ചിട്ടുള്ളതാണെന്നതാണ് പ്രശ്‌നം.  അരിക്കൊമ്പനെ പിടിക്കാന്‍ സമ്പൂര്‍ണ്ണ സജ്ജരായാണ് വനം വകുപ്പ് രംഗത്തുള്ളത്. മൂന്ന് മണിവരെ മയ്‌കുവെടിവെയ്‌ക്കാമം എന്നാണ് നിയമം. ഇന്ന് തന്നെ അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടാമെന്നാണ് ദൗത്യസംഘത്തിന്റെ പ്രതീക്ഷ.  

അരിക്കൊമ്പനെ ഇന്ന് തന്നെ പിടികൂടുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന്‍. അരിക്കൊമ്പന്‍ ദൗത്യം ഇന്ന് തന്നെ ലക്ഷ്യത്തിലെത്തും. കാലാവസ്ഥ അനുകൂലമാണ്. അരിക്കൊമ്പനെ ഒറ്റയ്‌ക്ക് കിട്ടുക എന്നത് ശ്രമകരമായ ദൗത്യമാണ്. പ്രദേശത്തെ ആള്‍ക്കൂട്ടം വെല്ലുവിളിയാകുമെന്നും മന്ത്രി പറഞ്ഞു. അതേസമയം അരിക്കൊമ്പനെ മാറ്റുന്ന സ്ഥലം വെളിപ്പെടുത്താനാകില്ലെന്നും മന്ത്രി വ്യക്തമാക്കി. മുദ്രവച്ച കവറില്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. കോടതി നിര്‍ദ്ദേശപ്രകാരമാണ് രഹസ്യ സ്വഭാവം സൂക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.  

Tags: അരിക്കൊമ്പന്‍ ദൗത്യംForest Station
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ഫോറസ്റ്റ് സ്റ്റേഷനിലെ സിപിഎം വിളയാട്ടം

Local News

ഫോറസ്റ്റ് സ്റ്റേഷന്‍ വളപ്പിലെ കഞ്ചാവ് ചെടി: ഡെപ്യൂട്ടി റേഞ്ച് ഓഫീസറെയും സസ്‌പെന്‍ഡു ചെയ്തു, ആറുപേര്‍ക്ക് സ്ഥലംമാറ്റം

Kerala

ഫോറസ്റ്റ് സ്റ്റേഷനിൽ ഗ്രോ ബാഗില്‍ കഞ്ചാവ് ചെടി വളർത്തൽ; കൃഷി ഡെപ്യൂട്ടി റേഞ്ച് ഓഫിസറുടെ അറിവോടെ

Kerala

അരിക്കൊമ്പനുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ കൊണ്ട് പൊറുതിമുട്ടിയെന്ന് സുപ്രീം കോടതി; അഭിഭാഷകന് 25,000 രൂപ പിഴയിട്ടു

Kerala

അരിക്കൊമ്പന്‍ ആരോഗ്യവാന്‍, അവശനെന്ന പ്രചാരണം തെറ്റ്; പുതിയ സാഹചര്യവുമായി പൊരുത്തപ്പെട്ട് കഴിഞ്ഞെന്ന് തമിഴ്‌നാട്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.