ഡോ.ദേവദാസ് മേനോന്‍/
ഡോ.സുകുമാര്‍ കാനഡ
യമദേവന്‍ മൗനം ഭഞ്ജിക്കുന്നതുവരെ ആ നിശ്ശബ്ദത കുറച്ചേറെനേരം നീണ്ടുനിന്നു. അദ്ദേഹം വാത്സല്യത്തോടെ എന്നെ നോക്കിപ്പറഞ്ഞു.’ദേഹേന്ദ്രിയ മനഃ ഉപകരണത്തെ യാഥാര്‍ത്ഥ്യമെന്ന്, ആത്മാവെന്ന് കരുതുന്ന ഏറെ പഴകിയശീലം പൂര്‍ണ്ണമായും മാറിയാലേരൂപരഹിതമായ ഉള്ളുണര്‍വ്വിന്റെ നിതാന്തസാന്നിദ്ധ്യമാണ് നമ്മുടെ ശരിയായ സത്ത, അല്ലെങ്കില്‍ ആത്മാവ് എന്നും അതേ ആത്മാവുതന്നെയാണ് വിശ്വപ്രപഞ്ചത്തിന്റെ ഉണ്മയെന്നുമുള്ള അറിവ് നമ്മില്‍ സുദൃഢമാവുകയുള്ളു.
അത് അറിവിനുമതീതമായ ഉണര്‍വ്വിന്റെ നിറവാണ്. ലളിതവും, തര്‍ക്കമറ്റവസ്തുതയുമാണെങ്കിലും മിക്കവാറും ആളുകള്‍ക്ക് ശാശ്വതമായി നിലനില്‍ക്കുന്ന സ്വന്തം സത്തയെ കാണാന്‍ കഴിയുന്നില്ല. താനുണ്ട് എന്ന സ്വത്വാവബോധം ഒരിക്കലും മാറുന്നതല്ല എന്നതും അവരറിയുന്നില്ല. ഞാന്‍ രൂപരഹിതമായ ഉള്ളുണര്‍വ്വിന്റെ നിതാന്തസാന്നിദ്ധ്യമാണ് എന്നലളിതമായ പ്രസ്താവനപോലും അവര്‍ തെറ്റിദ്ധരിക്കാനിടയുണ്ട്, കാരണം അവരുടെ സഹജസ്വഭാവം വസ്തുനിഷ്ഠമാണല്ലോ. കാണപ്പെടുന്ന ഓരോ വസ്തുവും അവര്‍ക്ക് യാഥാര്‍ത്ഥ്യമാണ്. ഈ പ്രസ്താവന കേള്‍ക്കുന്നയാള്‍, മറ്റ് പ്രസ്താവനകള്‍ കേള്‍ക്കുമ്പോള്‍ വസ്തുനിഷ്ഠമായ ആശയങ്ങള്‍ രൂപീകരിക്കുന്നതുപോലെ അമൂര്‍ത്തമായ അവബോധസാന്നിദ്ധ്യത്തെയും അറിയപ്പെടാനുള്ള ഒരു വസ്തുവായി തന്റെ ഭാവനയില്‍ കാണുന്നു. എന്നാല്‍ ഇത് അസംഭവ്യമാണ്. കാരണം ദേഹേന്ദ്രിയമനഃഉപകരണത്തിന്റെ പ്രവര്‍ത്തന പരിധിക്ക് അതീതമാണ് അവബോധം. അത്ആത്യന്തികമായി ഞാന്‍ആര്? എന്ന അന്വേഷണത്തില്‍ കണ്ടെത്തുന്നആത്മസത്തയാണ്. നാം അത് തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും ആത്മസത്തയുടെ നേരനുഭവം അനുനിമിഷം നമ്മിലുണ്ടാവുന്നുണ്ട്. എന്നാല്‍ ഓരോ അനുഭവങ്ങളും സൂക്ഷ്മമോസ്ഥൂലമോ ആയ ഏതെങ്കിലും വസ്തുക്കളുമായി ബന്ധപ്പെടുത്തി, അവയുടെ നിറഭേദങ്ങളോടെയാണ ്‌നമ്മില്‍ വേദ്യമാവുന്നത്. അങ്ങനെവരുമ്പോള്‍ നാം നമ്മുടെ ഉള്ളിലേക്ക്തിരിഞ്ഞുനോക്കാന്‍ ശ്രമിക്കുമ്പോഴും നമ്മുടെ സഹജമായ സ്വഭാവമനുസരിച്ച് അനുഭവങ്ങളുമായി ബന്ധപ്പെട്ട വസ്തുക്കളുടെ ഗുണഗണങ്ങളും പ്രത്യേകതകളുമാണ് നമ്മുടെ ശ്രദ്ധപിടിച്ചുപറ്റുന്നത്. അതുകൊണ്ട്‌നിര്‍വ്വചിക്കാനും ഇന്ദ്രിയങ്ങളാല്‍ തിരിച്ചറിയാനുമാവുന്ന വസ്തുക്കളെയെല്ലാം ഒന്നൊഴിയാതെ, അവയെത്ര സൂക്ഷ്മമായിരുന്നാലും, അരിച്ചുമാറ്റി, ശുദ്ധവിഷയമായ, അമൂര്‍ത്തമായ, അവബോധസാന്നിദ്ധ്യം മാത്രംബാക്കിയാവുന്നതുവരെ സാധനതുടരേണ്ടതാണ്. ഇത് ആത്മാന്വേഷണമാണ്. സശ്രദ്ധമായ ഈസാധനാ സപര്യയില്‍ നമുക്ക് വഴികാട്ടിയാവുന്ന ഒരേയൊരു സൂചന എന്തെന്നാല്‍ ഒരുവന്‍ തന്നില്‍നിന്നും വ്യതിരിക്തമായി കാണുന്നതോ, അനുഭവിക്കുന്നതോ ആയ ഒന്നുമാകാന്‍ സാധിക്കയില്ല എന്നതാണ്.’
ഗുരുദേവന്‍ പറഞ്ഞത് എനിക്ക് അത്യന്തം ഹൃദയഹാരിയും യുക്തിഭദ്രവുമായി തോന്നി. ഒരുവന്‍ യാതൊന്ന് കാണുന്നുവോ അനുഭവിക്കുന്നുവോ അത് തന്നില്‍നിന്നും വ്യതിരിക്തമായ വസ്തുവാണ്. ചിന്തകളോ വികാരങ്ങളോ പോലുള്ള അതിസൂക്ഷ്മമായവയും വസ്തുക്കള്‍തന്നെ. ആ വസ്തുക്കള്‍ ആ
ര ്കാണുന്നുവോ, അയാളാണ് വിഷയി.വിഷയിക്ക് വിഷയമാവാന്‍ സാദ്ധ്യമല്ല. കാണിയും കാഴ്ചവസ്തുവും ഒന്നല്ല. എങ്ങനെയാണീ തെറ്റായ പ്രതീതി ഉണ്ടാവുന്നത്?
യമദേവന്‍ പുഞ്ചിരിച്ചു:’എന്നാല്‍ അങ്ങനെയാണ് ഒട്ടുമിക്കവരും എപ്പോഴും ചെയ്യുന്നത്. അവര്‍ ദേഹബോധത്തെ ആത്മാവെന്ന് തെറ്റിദ്ധരിക്കുന്നു. എല്ലാവരിലും എന്ന് നാം പറയുമ്പോഴും എല്ലാവരുടെയും ദേഹങ്ങളെയാണ് നാം മൗനമായി അവരുടെയെല്ലാമുള്ളിലെ ആന്തരസത്തയായി സൂചിപ്പിക്കുന്നത്.’
ഗുരുവിന്റെയീ നിരീക്ഷണം എന്നെ സ്തബ്ധനാക്കി, കാരണം ഒരാളും അവനവന് ബാഹ്യമായി പ്രകടമാവുന്ന വസ്തുക്കളെയൊന്നും താന്‍ എന്ന് കരുതുന്നില്ല. നാം വൈവിദ്ധ്യമാര്‍ന്ന ദൃശ്യങ്ങള്‍ കാണുന്നു; വൈവിദ്ധ്യമാര്‍ന്ന ശബ്ദങ്ങള്‍ കേള്‍ക്കുന്നു, വിവിധങ്ങളായ മണങ്ങള്‍ അനുഭവിക്കുന്നു, വിവിധതരം സ്വാദുകള്‍ രസിക്കുന്നു, പലതരം പ്രതലങ്ങള്‍ തൊട്ടറിയുന്നു. ഇങ്ങനെ പഞ്ചേന്ദ്രിയങ്ങള്‍ ഓരോരോ വസ്തുക്കളെപ്പറ്റിയും നമ്മെ ധരിപ്പിക്കുന്നു. അവയെല്ലാം വസ്തുക്കളാണെ
ന്ന ്‌നമുക്ക് വ്യക്തമായറിയാം. നമ്മുടെ ആന്തരസത്തയില്‍ നിന്നും ബാഹ്യമായി അവയെല്ലാം വേറിട്ടു നില്‍ക്കുന്നു എന്ന് നമുക്കുറപ്പുണ്ട്. ബാഹ്യമെന്ന് പറയുമ്പോള്‍ അത് ശരീരപരിധിക്ക് വെളിയിലാണെന്നാണ് നാം പൊതുവേവിവക്ഷിക്കുന്നത്.
നാം കരുതലോടെ സൂക്ഷിച്ചുവയ്‌ക്കുന്ന സമ്പത്തും ഇതിനോടൊപ്പം ചേര്‍ത്തുവയ്‌ക്കാം. നാം നമ്മുടെ ആന്തരസത്ത എന്നുപറയുമ്പോള്‍ ശരീരത്തിന്റെ രൂപപരിമിതിക്കുള്ളിലുള്ള രക്തം, മാംസം, ഇന്ദ്രിയസംവേദനങ്ങള്‍, മനോവ്യാപാരങ്ങള്‍, മേധാശക്തി എല്ലാംചേര്‍ത്താണ് പറയുന്നത്. അതായത്, അനന്യമായ നാമരൂപങ്ങളും ജീവചരിത്രവും ചേര്‍ന്ന വേറിട്ട ഒരുവ്യക്തിത്വമാണത്.
അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: ‘വളരെ ശരിയാണ്. തന്റെ ദേഹത്തിനുള്ളില്‍ നിവസിക്കുന്നയാളാണ് താനെന്ന വ്യക്തിയെന്നും മറ്റെല്ലാവ്യക്തിത്വങ്ങളും അങ്ങനെതന്നെയാണെന്നും സംസാരി ഉറച്ചുവിശ്വസിക്കുന്നു. അതിന്റെ സൂചകമായി ഹൃദയമോ, ശിരസ്സോ ആണ് താനെന്നവ്യക്തിയുടെ ഇരിപ്പിടമെന്നും വിചാരിക്കുന്നു. വളരെ വിരളമായി മാത്രമേ ആത്മസാന്നിദ്ധ്യം പൂര്‍ണ്ണമായും തന്റെ ശരീരത്തിനുമതീത വിസ്തരമായി അയാള്‍ക്ക് തോന്നുകയുള്ളു. ചില പ്രത്യേകതരത്തിലുള്ള ധ്യാനസപര്യകള്‍കൊണ്ട ്ഈ അനുഭവം സ്വായത്തമാക്കാന്‍ സാധിക്കും. ഇത്തരം സംശ്രദ്ധമായ ധ്യാന പരിശീലനം, സാധകനില്‍ നിസ്തന്ദ്രമായിസഹജമായുണ്ടാകുന്ന വസ്തുനിഷ്ഠഭ്രമാത്മകതയില്‍നിന്നും മോചനം നല്കുന്നു. തുടര്‍ച്ചയായുള്ള സ്മരണകളുടെയും ആകുലതകളുടേയുംതിരതള്ളല്‍ നമ്മിലെ പ്രശാന്തതഇല്ലാതാക്കുന്നു.
ഭൂതകാലസ്മരണകളും ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠകളും, ഇന്ന്, ഇപ്പോള്‍, ചിന്താരഹിതമായ പ്രശാന്തിയില്‍ വിലയിക്കുന്നതില്‍ നിന്നും നമ്മെ പ്രതിരോധിക്കുന്നു. എന്നാല്‍ ആത്മാന്വേഷണപാതയില്‍ നാം അനുഭവിക്കുന്നതായ ഒരുവസ്തുമാത്രമല്ല നമ്മുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. അതില്‍ എല്ലാമെല്ലാം ഉള്‍ക്കൊള്ളാവുന്നതാണ്. ആത്മസഞ്ചാരത്തില്‍ അനുഭവ വസ്തുക്കളെനാംഉപയോഗിക്കുന്നത് നമ്മുടെ ഉണ്മയിലേക്ക്, അനുഭവങ്ങളെവേദിച്ച ആത്മസത്തയിലേക്ക്, മടങ്ങിയെത്താനുള്ള യാത്രയ്‌ക്ക് സഹായകരമായി മാത്രമാണ്.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: