കൊച്ചി : പെരുമ്പാവൂരില്‍ മാലിന്യം കത്തിക്കുന്ന കുഴിയിലേക്ക് ഇതര സംസ്ഥാന തൊഴിലാളി വീണു. കൊല്‍ക്കത്ത സ്വദേശി നസീറാണ് മാലിന്യക്കുഴിയിലെ തീച്ചൂളയിലേക്ക് വീണുപോയത്. ഇയാളെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. പതിനഞ്ചടിയോളം താഴെയുള്ള കുഴിയിലേക്കാണ് ഇയാള്‍ വീണത്.
പെരുമ്പാവൂര്‍ ഓടക്കാലി ജങ്ഷനിലുള്ള യൂണിവേഴ്‌സല്‍ പ്ലൈവുഡില്‍ ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. പ്ലൈവുഡ് ഉത്പന്നങ്ങളുടെ വേസ്റ്റ് കത്തിക്കുന്നതിനിടെ ഇതര സംസ്ഥാന തൊഴിലാളിയും അതിലേക്ക് വീഴുകയായിരുന്നു. മരത്തിന്റെ വേസ്റ്റാണ് കത്തിക്കുന്നത്.
ഓരോ തവണയും കത്തിച്ചതിന് ശേഷം അതിന് മുകളില്‍ മണ്ണിട്ട് നികത്തി വീണ്ടും കത്തിക്കുകയാണ് പതിവ്. എല്ലാ ദിവസവും രാത്രി ഈ കുഴി നനക്കുകയും ചെയ്യും. തീപിടുത്തം ഒഴിവാക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. പ്ലൈവുഡ് കത്തുന്നതിന്റെ പുക ശമിപ്പിക്കുന്നതിനായി വെള്ളം ഒഴിക്കുന്നതിനിടെ ഇയാള്‍ തീയിടുന്ന കുഴിക്കുള്ളിലേക്ക് വീണ് പോവുകയായിരുന്നു.
ഇവിടെ താത്ക്കാലികമായി ജോലിക്ക് വന്നയാളാണ് അപകടത്തില്‍പ്പെട്ടത്. ഇയാളെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. ആറ് ഫയര്‍ എഞ്ചിനുകളാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയിട്ടുള്ളത്. ഹിറ്റാച്ചി ഉപയോഗിച്ച് മാലിന്യക്കൂമ്പാരം നീക്കിയാണ് തിരച്ചില്‍. കൂടുതല്‍ ഫയര്‍ എഞ്ചിനുകള്‍ എത്തിക്കാനാണ് ഇപ്പോഴത്തെ ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: