Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എഐ ക്യാമറ കരാര്‍: കെല്‍ട്രോണിനെ ന്യായീകരിച്ച് വ്യവസായമന്ത്രി,അന്വേഷണം എസ്ആര്‍ഐടി വരെ മാത്രം

എഐ ക്യാമറ കരാര്‍ വിവാദത്തില്‍ ഒടുവില്‍ മൗനം വെടിഞ്ഞ് സര്‍ക്കാര്‍. കെല്‍ട്രോണിന് വീഴ്ച പറ്റിയോയെന്ന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷിക്കുമെന്ന് വ്യവസായമന്ത്രി പി. രാജീവ്. അന്വേഷണം നീളുന്നത് കരാര്‍ ഏറ്റെടുത്ത എസ്ആര്‍ഐടി വരെ മാത്രം. ഉപകരാറുകള്‍ സംബന്ധിച്ച് ഉത്തരവാദിത്വമില്ലെന്നും മന്ത്രിയുടെ ന്യായീകരണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2023, 05:00 am IST
in Kerala

തിരുവനന്തപുരം: എഐ ക്യാമറ കരാര്‍ വിവാദത്തില്‍ ഒടുവില്‍ മൗനം വെടിഞ്ഞ് സര്‍ക്കാര്‍. കെല്‍ട്രോണിന് വീഴ്ച പറ്റിയോയെന്ന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷിക്കുമെന്ന് വ്യവസായമന്ത്രി പി. രാജീവ്. അന്വേഷണം നീളുന്നത് കരാര്‍ ഏറ്റെടുത്ത എസ്ആര്‍ഐടി വരെ മാത്രം. ഉപകരാറുകള്‍ സംബന്ധിച്ച് ഉത്തരവാദിത്വമില്ലെന്നും മന്ത്രിയുടെ ന്യായീകരണം.  

എഐ ക്യാമറ സ്ഥാപിക്കുന്നതിന് തയ്യാറാക്കിയ കരാറിലോ ടെക്‌നിക്കല്‍ സംവിധാനത്തിലോ കെല്‍ട്രോണിന് തെറ്റുപറ്റിയിട്ടില്ലെന്ന് രാജീവ് വാര്‍ത്താ സമ്മേളനത്തില്‍ ന്യായീകരിച്ചു. ആരോപണം ഉയര്‍ന്ന ഉടനെ കെല്‍ട്രോണില്‍ നിന്ന് വിശദീകരണം ആവശ്യപ്പെട്ടു. ഇത് പരിശോധിച്ചതില്‍ കെല്‍ട്രോണിന് തെറ്റുപറ്റിയിട്ടില്ലെന്നാണ് വ്യക്തമായത്. എസ്ആര്‍ഐടിക്ക് കരാര്‍ നല്‍കിയത് എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ്. ഉപകരാര്‍ നല്‍കുന്നതിന് വ്യവസ്ഥയുണ്ട്. ഉപകരാര്‍ നല്‍കുന്നത് മന്ത്രിസഭയെ അറിയിക്കേണ്ട കാര്യമില്ല. കെല്‍ട്രോണിന് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷിക്കും. ഗതാഗത വകുപ്പിനെ കുറിച്ചും അതിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയും ലഭിച്ച പരാതി വിജിലന്‍സ് അന്വേഷിക്കും. പരാതിയിലെ ഒരുഭാഗത്തു മാത്രമേ മാത്രമാണ് സേഫ് കേരള പദ്ധതിയെകുറിച്ച് പരമാര്‍ശമുള്ളൂ. അന്വേഷണത്തിന് ആവശ്യമായ എല്ലാ ഫയലുകളും കെല്‍ട്രോണ്‍ വിജിലന്‍സിന് നല്‍കുമെന്നും  മന്ത്രി പറഞ്ഞു.

ക്യാമറകള്‍ക്ക് 35 ലക്ഷം എന്ന ആരോപണത്തെയും മന്ത്രി ന്യായീകരിച്ചു. ഒരു ക്യാമറ എന്നത് ക്യാമറയും 13 കമ്പോണന്റികളും ചേര്‍ന്നതാണെന്നും അവ ഒരുമിച്ച് സെറ്റ് ചെയ്തത് മണ്‍വിളയിലെ യൂണിറ്റിലാണെന്നും മന്ത്രി ന്യായീകരിച്ചു. മെയിന്റന്‍സിനല്ല 235 കോടി നല്‍കിയത്. അതില്‍ 25.63 കോടി ജിഎസ്ടി ആണ്. 12 കണ്‍ട്രോള്‍ റൂമുകള്‍, 146 പേരുടെ ശമ്പളം, ലാപ്

ടോപ്, വൈദ്യുതിബില്‍, ചെല്ലാന്‍ പ്രിന്റ്, പോസ്റ്റല്‍ ചാര്‍ജ്ജ്, വാഹനങ്ങളുടെ മെയിന്റനന്‍സ് തുടങ്ങിയ കൂടി ഉള്‍പ്പെടുത്തിയാണ് തുക നല്‍കുന്നത്. 20 തവണ ആയാണ് തുക നല്‍കുന്നത്. എല്ലാ വിവരങ്ങളും കെല്‍ട്രോണിന്റെ വെബ് സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം കെല്‍ട്രോണില്‍ നിന്നും കരാര്‍ ഏറ്റെടുത്ത എസ്ആര്‍ഐടി വരെ മാത്രമേ സര്‍ക്കിരിന്റെ അന്വേഷണം എത്തുകയുള്ളൂ. ഉപകരാര്‍ ഏറ്റെടുത്ത കമ്പനികളെ കുറിച്ച് അന്വേഷണം നടത്തേണ്ടതില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. സര്‍ക്കാരോ കെല്‍ട്രോണോ നേരിട്ട് അവരുമായി ബന്ധപ്പെട്ടിട്ടില്ലെന്ന ന്യായീകരണം പറഞ്ഞാണ് ഉപകരാരിലെ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത് ദുരൂഹമാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.  

വിജിലന്‍സ് അന്വേഷണം തുടങ്ങി

തിരുവനന്തപുരം: എഐ ക്യാമറകള്‍ സ്ഥാപിച്ചത് അടക്കം ഗതാഗത വകുപ്പിലെ വിവിധ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിജിലന്‍സ് പരിശോധിക്കുന്നു. 2023 ഫെബ്രുവരിയില്‍ വിശദമായ അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ പിന്നീട് കാര്യമായ അന്വേഷണം ഉണ്ടായില്ല. അഴിമതി ആരോപണം ഉയര്‍ന്നതോടെ അന്വേഷണം വീണ്ടും പൊടിതട്ടിയെടുക്കുകയാണ്. വിജിലന്‍സിന്റെ തിരുവനന്തപുരം സ്‌പെഷല്‍ യൂണിറ്റ് രണ്ടാണ് അന്വേഷണം നടത്തുന്നത്.  

മേശയ്‌ക്ക് അടിയിലെ ഇടപാടുകള്‍ നടത്തിയിട്ടില്ലെന്ന് എ.കെ.ശശീന്ദ്രന്‍

തിരുവനന്തപുരം:മേശയ്‌ക്ക് അടിയിലെ ഇടപാടുകള്‍ ഞങ്ങളാരും നടത്തിയിട്ടില്ലെന്ന് മുന്‍ ഗതാഗതമന്ത്രികൂടിയായ വനം മന്ത്രി  എ.കെ. ശശീന്ദ്രന്‍. എഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണം നല്ലതിനാകും. അന്വേഷണത്തില്‍ ഉത്കണ്ഠയില്ല. എന്താണ് സംഭവിച്ചതെന്ന് പുറത്ത് വരട്ടെ. എഐ ക്യാമറയുമായി ബന്ധപ്പെട്ട ഉപകരാറുകളില്‍ ആര്‍ക്കെങ്കിലും വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടിട്ടില്ല. സര്‍ക്കാര്‍ കരാറിലേര്‍പ്പെട്ടത് ഒരു ഏജന്‍സിയുമായാണെന്നും എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.

Tags: ministerആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്Industryഎഐ ക്യാമറപി. രാജീവ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

Kerala

സ്ഥാനാര്‍ഥി പ്രഖ്യാപനം നടന്നിട്ടും പ്രചാരണത്തിനിറങ്ങാതെ വി അബ്ദുറഹിമാന്‍

Kerala

മന്ത്രി സമ്മതിച്ചു: മദ്യ നിരോധനം നടപ്പാക്കുമെന്ന് അവകാശപ്പെട്ട ഇടതു സര്‍ക്കാര്‍ ഭരണത്തില്‍ നിലവിലുള്ളത് 1442 മദ്യശാലകള്‍

Kerala

ഇന്‍ഷ്വറന്‍സ് ഇല്ലാത്തവര്‍ക്കും സൗജന്യ ചികിത്സ,സാര്‍വത്രിക ആരോഗ്യ പരിരക്ഷ നടപ്പിലാക്കുന്നതിന് തത്വത്തില്‍ അനുമതി: വീണാ ജോര്‍ജ്

Kerala

വീണ ജോര്‍ജിനെ ആയുധമുപയോഗിച്ച് വധിക്കാന്‍ ശ്രമിച്ചെന്നത് കളള കേസെന്ന് വ്യക്തമായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.