മുംബൈ : മോദിമാരെ അപകീര്‍ത്തിപ്പെടുത്തിയ പരാമർശത്തില്‍ രാഹുല്‍ഗാന്ധിയെ ശിക്ഷിച്ച സൂറത്ത് കോടതി വിധിക്കെതിരെ ഗുജറാത്ത് ഹൈക്കോടതിയിൽ രാഹുൽ ഗാന്ധി നൽകിയ അപ്പീൽ പരിഗണിക്കേണ്ടിയിരുന്ന ജഡ്ജി പിന്മാറി. ജസ്റ്റിസ് ഗീതാ ഗോപിയാണ് അതിനാടകീയമായാണ് ബുധനാഴ്ച കേസില്‍ നിന്നും പിന്‍മാറിയതായി അറിയിച്ചത്.
ജഡ്ജി പിന്മാറിയതിന്റെ കാരണം വ്യക്തമല്ല. ഗീതാ ഗോപിയുടെ സിംഗിൾ ബെഞ്ചിന് മുന്നിൽ രാഹുല്‍ ഗാന്ധിയുടെ പരാതി ബുധനാഴ്ച പരിഗണിക്കേണ്ടതായിരുന്നു. എന്നാല്‍ നാടകീയമായി കേസെടുക്കുന്നതിന് തൊട്ട് മുന്‍പ് ഈ കേസ് പരിഗണിക്കാൻ കഴിയില്ലെന്ന് രജിസ്ട്രാർ വഴി ചീഫ് ജസ്റ്റിസിനെ അറിയിക്കുകയായിരുന്നു.
ഇനി മറ്റൊരു ബെഞ്ചിന് മുന്നിൽ ലിസ്റ്റ് ചെയ്ത ശേഷമേ രാഹുലിന്റെ അപ്പീൽ ഗുജറാത്ത് ഹൈക്കോടതിക്ക് പരിഗണിക്കാന്‍ കഴിയൂ. അപകീർത്തി കേസിൽ കുറ്റക്കാരനാണെന്ന വിധി സൂറത്ത് സെഷൻസ് കോടതി സ്റ്റേ ചെയ്യാത്തതിനെ തുടർന്ന് പുനപരിശോധനാ ഹര്‍ജിയുമായി രാഹുൽഗാന്ധി ഹൈക്കോടതിയെ സമീപിച്ചത്. സൂറത്ത് കോടതി വിധിയെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയ്‌ക്ക് എംപി സ്ഥാനം നഷ്ടപ്പെടുകയും അദ്ദേഹം താമസിച്ചിരുന്ന സര്‍ക്കാര്‍ വസതി ഒഴിയേണ്ടി വരികയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: