ബെംഗളൂരു: ബിജെപിയ്ക്ക് വേണ്ടി കര്‍ണ്ണാടകയില്‍ നിയമസഭാ മണ്ഡലങ്ങളെ ഇളക്കിമറിച്ച് നടന് കിച്ച സുദീപ്. ചിത്രദുര്‍ഗയില്‍ ബുധനാഴ്ച മൊളകല്‍മുരു നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി എസ്. തിപ്പെസ്വാമിയ്ക്ക് വേണ്ടിയാണ് കിച്ച സുദീപ് പ്രചരണത്തിനിറങ്ങിയത്.
സ്ഥാനാര്‍ത്ഥിയോടൊപ്പമുള്ള വാഹനപര്യടനത്തില്‍ റോഡില്‍ വന്‍ ജനക്കൂട്ടമായിരുന്നു. സ്ഥാനാര്‍ത്ഥി തിപ്പെസ്വാമിയ്ക്കൊപ്പം ജീപ്പില്‍ യാത്ര ചെയ്യുന്ന കിച്ച സുദീപ് ജനങ്ങളെ കൈവീശിക്കാണിക്കുന്ന എഎന്‍ഐ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട വീഡിയോയില്‍ ചെറുപ്പക്കാര്‍ ഉള്‍പ്പെടെ നൂറുകണക്കിന് ജനങ്ങള്‍ ആരവത്തോടെ താരത്തെ എതിരേല്ക്കുന്നത് കാണാം.
ഏപ്രില്‍ തുടക്കത്തിലാണ് കിച്ച സുദീപ് ബിജെപിയെ പിന്തുണയ്ക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ, കര്‍ണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ പിന്തുണയ്ക്കുമെന്നും പ്രഖ്യാപിച്ച കിച്ച സുദീപ് ബസവരാജ് ബൊമ്മൈ മത്സരിക്കുന്ന ഷിഗ്ഗാവോണില്‍ റോഡ് ഷോ നടത്തിയിരുന്നു. കഴിഞ്ഞ മൂന്ന് തവണയായി ഇവിടെ നിന്നും തുടര്‍ച്ചയായി ബസവരാജ് ബൊമ്മൈ ജയിക്കുന്നു.
ജനതാപരിവാര്‍ നേതാവായിരുന്ന അന്തരിച്ച എസ്.ആര്. ബൊമ്മൈയുടെ മകനാണ് ബസവരാജ് ബൊമ്മൈ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: