ന്യൂദല്‍ഹി: കാലാവസ്ഥാ അടിയന്തരാവസ്ഥയെക്കുറിച്ചുള്ള ആശങ്കകള്‍ക്കും ലോകമെമ്പാടുമുള്ള വര്‍ദ്ധിച്ചുവരുന്ന മാനുഷിക പ്രതിസന്ധികള്‍ക്കുമിടയില്‍, ആഗോള സൈനിക ചെലവ് അഭൂതപൂര്‍വമായ ഉയരത്തിലേക്കാണ് പോകുന്നത്. റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള യുദ്ധവും തായ്‌വാന്‍ ചൈനയുടെ ആക്രമണത്തെക്കുറിച്ചുള്ള ഭയവും ആഗോള സൈനികച്ചെലവില്‍ റെക്കോര്‍ഡ് വര്‍ധനമാണ് സൃഷ്ടിച്ചിരിക്കുന്നത്.
2022ല്‍ ആഗോള പ്രതിരോധ ചെലവ് 3.7 ശതമാനമായി ഉയര്‍ന്നു. സ്‌റ്റോക്ക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് (എസ്‌ഐപിആര്‍ഐ) പ്രസിദ്ധീകരിച്ച ആഗോള സൈനിക ചെലവുകളെക്കുറിച്ചുള്ള പുതിയ ഡാറ്റ പ്രകാരം ഇത് 2.24 ട്രില്ല്യണ്‍ ഡോളറിലെത്തി. ആഗോള സൈനിക ചെലവില്‍ തുടര്‍ച്ചയായ എട്ടാം വാര്‍ഷിക വര്‍ധനവാണിത്.
റഷ്യയും ഉക്രെയ്‌നും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം യൂറോപ്പിലെ പ്രതിരോധച്ചെലവ് ശീതയുദ്ധ കാലത്തിലെ നിലവാരത്തില്‍ നിന്നും ഉയര്‍ത്തി. 30 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വാര്‍ഷിക വര്‍ദ്ധനവാണിത്. മധ്യ, പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ 2022ല്‍ പ്രതിരോധ മേഖലയ്‌ക്കായി മൊത്തം 345 ബില്യണ്‍ ഡോളറാണ് ചെലവഴിച്ചത്. ഇത് 1989ല്‍ ശീതയുദ്ധം അവസാനിച്ച വര്‍ഷത്തിലെ ആദ്യമായി സൈനിക ചെലവിനേക്കാള്‍ കൂടുതലാണ്. ഈ തുക 2013നെ അപേക്ഷിച്ച് 30 ശതമാനം കൂടുതലാണ്.
2022ല്‍ ഇന്ത്യ സൈന്യത്തിനായി ചെലവഴിച്ചത് 81.4 ബില്യണ്‍ ഡോളറാണ്. ഇത് ലോകത്തില്‍ തന്നെ നാലാമത്തെ സ്ഥാനത്താണ്. ഈ തുക 2021നെ അപേക്ഷിച്ച് 6.0 ശതമാനം കൂടുതലാണ്. ആഭ്യന്തര പ്രതിരോധ നിര്‍മ്മാണ മേഖല വികസിപ്പിക്കാനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ വന്‍ മുന്നേറ്റത്തിനിടയിലാണ് ഈ വര്‍ദ്ധനവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: