ലകനൗ: പ്രീണന രാഷ്ട്രീയത്തിലല്ല ശാക്തീകരണത്തിലാണ് ബി ജെ പി വിശ്വസിക്കുന്നതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാണ്ഡ്യയില്‍ പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലീങ്ങള്‍ക്കുള്ള 4 ശതമാനം ഒബിസി (മറ്റ് പിന്നോക്ക വിഭാഗങ്ങള്‍) സംവരണം ഒഴിവാക്കാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ വിവാദപരമായ തീരുമാനത്തെച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടയിലാണ് യോഗി ഇങ്ങനെ പറഞ്ഞത്. മതാധി ഷ്ഠിത സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ് വികസനത്തെക്കുറിച്ചാണ് സംസാരിക്കുന്നത്, എന്നാല്‍ യാഥാര്‍ത്ഥ്യം എന്താണ്? അവര്‍ പ്രഖ്യാപിച്ചിരുന്ന പഞ്ചവത്സര പദ്ധതികള്‍ പദ്ധതിയുടെ കാലാവധി അവസാനിച്ചതിന് ശേഷം മാത്രമേ യാഥാര്‍ത്ഥ്യമാകൂ. ഉടന്‍ തന്നെ അത് തകരുകയും ചെയ്യും. പ്രധാനമന്ത്രി മോദി ഒരു പദ്ധതിക്ക അടിത്തറയിടുമ്പോള്‍, അദ്ദേഹം തന്നെ അത് ഉദ്ഘാടനം ചെയ്യുന്നു.
ബി ജെ പിയുടെ മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറടക്കം ചില നേതാക്കള്‍ മത്സരിക്കാന്‍ സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുകയാണ്. സീറ്റ് കിട്ടാത്തതില്‍ അതൃപതരായ നേതാക്കള്‍ വേറെയുമുണ്ട്. ഈ വെല്ലുവിളികളെ നേരിടാന്‍ പ്രചാരണം കൊഴുപ്പിക്കുകയാണ് ബി ജെ പി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: