വാഷിംഗടണ്‍ : 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.’നമുക്ക് ജോലി പൂര്‍ത്തിയാക്കാം’ എന്ന അടിക്കുറിപ്പോടെ ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് ബൈഡന്‍ തുടര്‍ച്ചയായ രണ്ടാം തവണയും മത്സരിക്കുമെന്ന പ്രഖ്യാപനം നടത്തിയത്.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ അമേരിക്കന്‍ സ്വാതന്ത്ര്യത്തിന് ഭീഷണിയാണെന്നാണ് ബൈഡന്‍ വിശേഷിപ്പിച്ചത്. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണം പരിമിതപ്പെടുത്താനും സാമൂഹിക സുരക്ഷ വെട്ടിക്കുറയ്‌ക്കാനും പുസ്തകങ്ങള്‍ നിരോധിക്കാനുമുള്ള ശ്രമങ്ങള്‍ക്കെതിരെ പോരാടുമെന്ന് അദ്ദേഹം വ്യക്തമാക്കി. ബൈഡന്റെ ഭരണത്തില്‍ 1969 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്കിനാണ് അമേരിക്ക സാക്ഷ്യം വഹിച്ചത്.
80 കാരനായ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ബൈഡന് ഒരിക്കല്‍ കൂടി പ്രസിഡന്റ് പദവി വഹിക്കാന്‍ അമേരിക്കക്കാര്‍ അനുവദിക്കുമോ എന്ന് തെരഞ്ഞെടുപ്പിന് ശേഷമേ അറിയാനാകൂ. എന്നാല്‍ ഫെബ്രുവരിയില്‍ നടത്തിയ പരിശോധനയില്‍് ബൈഡന്‍ പ്രസിഡന്റ് പദവി വഹിക്കാന്‍ ആരോഗ്യവാനാണെനന്നാണ് കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: