ബംഗളുരു : മേയ് 10ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയില്‍ പ്രചാരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ബിജെപിയും കോണ്‍ഗ്രസും ജെഡിഎസും.ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരുള്‍പ്പെടെയുള്ള ഉന്നത നേതാക്കള്‍ സംസ്ഥാനത്തെ റാലികളില്‍ പങ്കെടുക്കുന്നുണ്ട്.
നാളെ 50 ലക്ഷം ബിജെപി പ്രവര്‍ത്തകരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി ആശയവിനിമയം നടത്തും. കര്‍ണാടകയില്‍ രണ്ട് ദിവസത്തെ പര്യടനത്തിനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപിക്ക് മാത്രമേ സംസ്ഥാനത്തെ ഒരു പുതിയ കര്‍ണാടകയിലേക്ക് നയിക്കാന്‍ കഴിയൂ എന്ന് പറഞ്ഞു.
ഈ തിരഞ്ഞെടുപ്പ് ജനങ്ങളുടെ പ്രശ്‌നങ്ങളേക്കാള്‍ പ്രധാനമന്ത്രി മോദിയുടെ വിഷയമാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കഴിഞ്ഞ ദിവസം സംസ്ഥാനത്ത് നടന്ന തന്റെ ആദ്യ പൊതു തിരഞ്ഞെടുപ്പ് റാലിയില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആരോപിച്ചു. അതേസമയം നിരാശരായ നിരവധി ടിക്കറ്റ് മോഹികള്‍ മത്സരരംഗത്തുളളതിനാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് വിമതര്‍ തലവേദനയായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: