ചെന്നൈ : ഡിഎംകെ നേതാക്കള്‍ക്കെതിരെയുള്ള ബിനാമി ഇടപാടുകളുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ തമിഴ്നാട്ടില്‍ വിവിധ സ്ഥലങ്ങളില്‍ ആദായനികുതി വകുപ്പ് തെരച്ചില്‍. ഇത് മൂന്നാം ദിവസമാണ് ആദായ നികുതി വകുപ്പ് തെരച്ചില്‍ നടത്തുന്നത്. ഡിഎംകെ. നേതാവും എം.കെ. സ്റ്റാലിന്റെ വിശ്വസ്തനുമായ അണ്ണാ നഗര്‍ എംഎല്‍എ എം.കെ. മോഹനന്റെ വീട്ടിലാണ് പരിശോധന നടത്തുന്നത്.
എം.കെ. മോഹനന്റെ വീട്ടില്‍ കഴിഞ്ഞ ദിവസവും പരിശോധന നടത്തിയിരുന്നു. മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ മകനും കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിനും സ്റ്റാലിന്റെ മരുമകന് ശബരീശനും കഴിഞ്ഞ വര്‍ഷം വരവില്‍ കൂടുതല്‍ സ്വത്ത് സമ്പാദിച്ചെന്നായിരുന്നു ആരോപണം. എം.കെ. സ്റ്റാലിനുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലാണ് ഇഡി പരിശോധന നടത്തുന്നത്.
കഴിഞ്ഞ ദിവസം റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ജി സ്ക്വയര്‍ റിലേഷന്‍സിന്റെ വിവിധ ഓഫീസുകളില്‍ പരിശോധന നടത്തിയിരുന്നു. സ്റ്റാലിന്റെ കുടുംബത്തിന് ബിനാമി നിക്ഷേപമുള്ള സ്ഥാപനമാണ് ഇതെന്നും ആരോപണം ഉയര്‍ന്നിട്ടുള്ളതാണ്. ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എം കെ സ്റ്റാലിന്റെ മരുമകന് ശബരീശന്റെ ഓഡിറ്ററുടെ വീട്ടിലും ചെന്നൈ, കോയമ്പത്തൂര്‍ എന്നിങ്ങനെ വിവിധ സ്ഥലങ്ങളിലും ആദായ നികുതി വകുപ്പ് തെരച്ചില്‍ നടത്തിയിരുന്നു.
ഡിഎംകെ നേതാക്കളുടെ അഴിമതി സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ ഡിഎംകെ ഫയല്‍സ് എന്ന പേരില്‍ തമിഴ്നാട് ബിജെപി നേതൃത്വം പുറത്തുവിട്ടിരുന്നു. ഇതില്‍ സ്റ്റാലിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ധനമന്ത്രി പളനിവേല്‍ ത്യാഗരാജന് ഇത് സംബന്ധിച്ച് പറയുന്നതായി അവകാശപ്പെടുന്ന ടെലഫോണ്‍ സംഭാഷണവും അണ്ണാമലൈ പുറത്തുവിട്ടിരുന്നു. ധനമന്ത്രിയും ഒരു മാധ്യമപ്രവര്‍ത്തകനും തമ്മിലുള്ള സംഭാഷണമായിരുന്നു ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: