തിരുവനന്തപുരം: നമ്മുടെ ക്ഷേത്രങ്ങളും തീര്‍ത്ഥാടനങ്ങളും നൂറ്റാണ്ടുകളായി സമൂഹത്തിന്റെ മൂല്യങ്ങളുടെയും സമൃദ്ധിയുടെയും പ്രതീകങ്ങളാണ്, ശ്രീ സീതാരാമ സ്വാമി ക്ഷേത്രം പുരാതന ഇന്ത്യയുടെ മഹത്വവും പ്രതാപവും കാത്തുസൂക്ഷിക്കുന്നതില്‍ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. തൃശ്ശൂരിലെ ശ്രീ സീതാരാമ സ്വാമി ക്ഷേത്രത്തിലെ പരിപാടിയെ വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആത്മീയത, തത്ത്വചിന്ത, ഉത്സവങ്ങള്‍ എന്നിവയ്ക്കൊപ്പം സംസ്കാരവും പാരമ്പര്യവും കലകളും അഭിവൃദ്ധിപ്പെടുന്ന കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമെന്ന നിലയില്‍ തിരുശ്ശൂരിന്റെ പദവി അംഗീകരിച്ചുകൊണ്ടാണ് പ്രധാനമന്ത്രി തുടക്കം കുറിച്ചത്.തൃശ്ശൂരിന്റെ പൈതൃകവും സ്വത്വവും നിലനിര്‍ത്തുന്നതിലും ക്ഷേത്രം ഈ ദിശയില്‍ ഊര്‍ജസ്വലമായ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നതിലും പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു.
തൃശ്ശൂരും ശ്രീ സീതാരാമ സ്വാമി ക്ഷേത്രവും വിശ്വാസത്തിന്റെ കൊടുമുടി മാത്രമല്ല, ഇന്ത്യയുടെ ബോധത്തിന്റെയും ആത്മാവിന്റെയും പ്രതിഫലനം കൂടിയാണെന്നും അഭിപ്രായപ്പെട്ടു. മധ്യകാലഘട്ടത്തിലെ അധിനിവേശക്കാര്‍ ക്ഷേത്രങ്ങള്‍ നശിപ്പിക്കുമ്പോള്‍, ചിഹ്നങ്ങളില്‍ ഇന്ത്യ ദൃശ്യമാണെങ്കിലും അത് അതിന്റെ അറിവിലും ചിന്തയിലും ജീവിക്കുന്നുണ്ടെന്ന് അവര്‍ മറന്നുവെന്നും അദ്ദേഹം പറഞ്ഞു. ശാശ്വതമായതിനായുള്ള അന്വേഷണത്തിലാണ് ഇന്ത്യ ജീവിക്കുന്നത്. ‘ഇന്ത്യയുടെ ആത്മാവ് സീതാരാമ സ്വാമിയുടെയും ഭഗവാന് അയ്യപ്പന്റെയും രൂപത്തില്‍ അതിന്റെ അമര്‍ത്യത പ്രഖ്യാപിക്കുന്നു. ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരതം’ എന്ന ആശയം ആയിരക്കണക്കിന് വര്‍ഷങ്ങളുടെ അനശ്വരമായ ആശയമാണെന്ന് അക്കാലത്തെ ഈ ക്ഷേത്രങ്ങള്‍ പ്രഖ്യാപിക്കുന്നു. ഇന്ന്, സ്വാതന്ത്ര്യത്തിന്റെ സുവര്‍ണ്ണ കാലഘട്ടത്തില്‍, നമ്മുടെ പൈതൃകത്തില്‍ അഭിമാനിക്കാമെന്ന് പ്രതിജ്ഞയെടുത്ത് ഞങ്ങള്‍ ഈ ആശയം മുന്നോട്ട് കൊണ്ടുപോകുന്നു,’ അദ്ദേഹം വ്യക്തമാക്കി.
ക്ഷേത്രത്തിലൂടെ നടക്കുന്ന നിരവധി ജനക്ഷേമ പരിപാടികള്‍ എടുത്തുകാണിച്ചുകൊണ്ട്, സമൂഹത്തില്‍ നിന്ന് ലഭിക്കുന്ന വിഭവങ്ങള്‍ സേവനമായി തിരികെ നല്കുന്ന ഒരു സംവിധാനം നിലവിലുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശ്രീ അന്ന അഭിയാന് ആയാലും, സ്വച്ഛത അഭിയാന് ആയാലും, പ്രകൃതി കൃഷിയെ കുറിച്ചുള്ള പൊതു ബോധവല്‍ക്കരണമായാലും, ഈ ശ്രമങ്ങളില്‍ രാജ്യത്തിന്റെ കൂടുതല്‍ പ്രമേയങ്ങള്‍ ചേര്‍ക്കണമെന്ന് അദ്ദേഹം ക്ഷേത്ര കമ്മിറ്റിയോട് അഭ്യര്‍ത്ഥിച്ചു.
കല്യാണ്‍ കുടുംബത്തിന്റെയും ടി എസ് കല്യാണ രാമന്റെയും സംഭാവനകളെ പ്രകീര്‍ത്തിക്കുകയും ക്ഷേത്രത്തെക്കുറിച്ചുള്ള തന്റെ മുന്‍കാല കൂടിക്കാഴ്ചയും ചര്‍ച്ചയും അനുസ്മരിക്കുകയും ചെയ്ത പ്രധാനമന്ത്രി, ഈ അവസരത്തില്‍ തനിക്ക് അനുഭവപ്പെടുന്ന ആത്മീയ സന്തോഷം പ്രകടിപ്പിച്ചു.
ക്ഷേത്രത്തിന്റെ വിപുലീകരണത്തില്‍ തന്റെ സന്തോഷം അറിയിച്ച പ്രധാനമന്ത്രി, സീതാരാമനും അയ്യപ്പനും ശിവനും വേണ്ടി സ്വര്‍ണ്ണം പൂശിയ ഒരു ഗര്‍ഭഗൃഹം സമര്‍പ്പിക്കുന്ന കാര്യം പരാമര്‍ശിച്ചു. 55 അടി ഉയരമുള്ള ഹനുമാന് പ്രതിമ സ്ഥാപിച്ചതിനെ അദ്ദേഹം പ്രശംസിക്കുകയും കുംഭാഭിഷേകത്തിന് എല്ലാവരേയും അഭിവാദ്യം ചെയ്യുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: