ന്യൂദല്‍ഹി: കേരളത്തില്‍ യുവം പരിപാടിയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോഴാണ് പ്രധാനമന്ത്രി മോദി സുഡാനിലെ ഇന്ത്യക്കാരെ രക്ഷിക്കാന്‍ ‘ഓപ്പറേഷന് കാവേരി’ എന്ന് പേരിലൊരു രക്ഷാദൗത്യം തീരുമാനിച്ചതായി പ്രഖ്യാപിച്ചത്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വിദേശകാര്യ സഹമന്ത്രി മുരളീധരന് സൗദിയിലെ ജിദ്ദയിലേക്ക് പോകുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ മുരളീധരന് കൊച്ചിയില്‍ യുവം വേദി വിട്ട് ജിദ്ദയിലേക്ക് പറക്കുകയും ചെയ്തു.
അതിന് ശേഷം ഏതാനും മണിക്കൂറുകള്‍ക്കകം സുഡാനില്‍ നിന്നും ശുഭവാര്‍ത്തയെത്തി. ഓപ്പറേഷന് കാവേരിയുടെ പ്രഥമദൗത്യം വിജയിച്ചതായി ട്വിറ്ററിലൂടെ അറിയിച്ചത് ഇന്ത്യന്‍ വിദേശകാര്യ വക്താവ് അരിന്ദം ബാഗ് ചിയാണ്. . ആഭ്യന്തരകലാപത്താല്‍ കലുഷിതമായ സുഡാനില്‍ കുടുങ്ങിക്കിടന്ന 278 ഇന്ത്യക്കാരെയും വഹിച്ച് ഇന്ത്യയുടെ നാവികസേനാക്കപ്പലായ ഐഎന്‍എസ് സുമേധ ജിദ്ദയിലേക്ക് തിരിച്ചിരിക്കുകയാണ്. ഐഎന്‍എസ് സുമേധയിലെ വിശേഷങ്ങള്‍ പങ്കുവെയ്ക്കാന്‍ ഇന്ത്യക്കാരുടെ ചിത്രങ്ങളും വീഡിയോകളും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി ട്വീറ്റിലൂടെ പങ്കുവെച്ചു.
വിവിധ രാജ്യങ്ങളിലെ പൗരന്മാരെ രക്ഷിക്കാനായി ഏതാനും ദിവസത്തേക്ക് സുഡാനില്‍ സേനയും വിമതരും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനാലാണ് ഇന്ത്യയുടെ ഓപ്പറേഷന് കാവേരി ദൗത്യം സുഗമമാക്കിയത്.
രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ മോദി സര്‍ക്കാരിന് നന്ദി അറിയിച്ച് ഇന്ത്യന്‍ ദേശീയ പതാക പിടിച്ചുനില്‍ക്കുന്ന സുഡാനില്‍ നിന്നും രക്ഷപ്പെട്ടെത്തിയ ഇന്ത്യന്‍ പൗരന്മാരെ അരിന്ദം ബാഗ്ചി ട്വിറ്ററില്‍ പങ്കുവെച്ച ചിത്രത്തില്‍ കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: