പാലക്കാട്: ഇന്ന് പ്രധാനമന്ത്രി കേരളത്തിനായി ഉദ്ഘാടനം ചെയ്ത വന്ദേഭാരത് എക്‌സ്പ്രസില്‍ പോസ്റ്റര്‍ പതിപ്പിച്ച സംഭവത്തില്‍ തനിക്ക് അറിവില്ലെന്ന് എംപി വി.കെ. ശ്രീകണ്ഠന്‍. എന്റെ അറിവോടെയോ സമ്മതത്തോടെയോ ആരും പോസ്റ്റര്‍ ഒട്ടിച്ചിട്ടില്ല. സംഭവത്തെ കുറിച്ച് അറിവില്ലെന്നും അദേഹം പറഞ്ഞു.
ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ എത്തിയപ്പോഴാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എംപി വി.കെ. ശ്രീകണ്ഠന്റെ ചിത്രമടങ്ങിയ പോസ്റ്റര്‍ ട്രെയിനിന്റെ ജനല്‍ ചില്ലില്‍ ഒട്ടിച്ചത്. ഒരു ബോഗി മുഴുവനും പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ പോസ്റ്റര്‍ ഒട്ടിക്കുകയായിരുന്നു. റെയില്‍വേ പൊലീസ് സംഘമെത്തി ഉടന്‍ തന്നെ പോസ്റ്ററുകള്‍ നീക്കം ചെയ്തു.
ആരും കാണാതെ രഹസ്യമായാണ് ഇവര്‍ പോസ്റ്റര്‍ പതിച്ചത്. ഇതിനു പിന്നിലുള്ളവരെ കണ്ട് പിടിച്ച് ശിക്ഷിക്കുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ വന്ദേഭാരതിന് എക്‌സ്പ്രസ്സിന് ഷൊര്‍ണ്ണൂരില്‍ സ്‌റ്റോപ്പ് അനുവദിച്ചതിനാണ് ശ്രീകണ്ഠനെ അഭിനന്ദിച്ചുള്ള പോസ്റ്റര്‍ പതിപ്പിച്ചത്. ഉദ്ഘാടനം ചെയ്ത ദിവസം തന്നെ സ്വന്തം പോസ്റ്റര്‍ പതിപ്പിച്ച് അന്താരാഷ്‌ട്ര നിലവാരമുള്ള ട്രെയിനിനെ നശിപ്പിക്കാന്‍ ശ്രമിച്ചതിന് ശ്രീകണ്ഠന്‍ എംപിക്കെതിരെ കേസെടുക്കണമെന്ന് ബിജെപി നേതാവ് കൃഷ്ണദാസ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: