തിരുവനന്തപുരം : വന്ദേഭാരത് ഉദ്ഘാടന വേദിയില്‍ മലയാളത്തില്‍ സംസാരിച്ച് ജനങ്ങളെ കൈയ്യിലെടുത്ത് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. കളരിപ്പയറ്റിന്റേയും കഥകളിയുടേയും നാട്ടില്‍ വന്ദേഭാരത് പുതിയ യാത്രാനുഭവമാണ്. ജനം ഇനി പറയാന്‍ പോകുന്നത് അടിപൊളി വന്ദേഭാരത് എന്നായിരിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
റെയില്‍വേ ഗതാഗതത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തും. സംസ്ഥാനത്ത് കേന്ദ്രം ലക്ഷ്യം വെയ്ക്കുന്നത് 2033 കോടിയുടെ റെയില്‍വെ വികസന പ്രവര്‍ത്തനങ്ങള്‍. റെയില്‍വെ ട്രാക്കുകളുടെ വേഗം കൂട്ടി കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കാനുള്ള സൗകര്യം ഒരുക്കും. പാളത്തിലെ വളവുകളാണ് കേരളത്തില്‍ വേഗത കുറയ്ക്കുന്നത്. ഇത് നികത്തി വേഗത കൂട്ടാനുള്ള നടപടികള്‍ കൈക്കൊള്ളും. ലോകോത്തര സിഗ്നലിങ് സിസ്റ്റം കേരളത്തില്‍ കൊണ്ടുവരും. 110 കിലോമീറ്റര്‍ വേഗത്തില്‍ 24 മാസത്തിനുള്ളില്‍ വന്ദേ ഭാരത് സര്‍വീസ് നടക്കും.
381 കോടി ചെലവഴിച്ച് വന്ദേ ഭാരതിന്റെ വേഗത 130 കിലോമീറ്ററിലേക്കും 160 കിമീറ്ററിലേക്കും വര്‍ധിപ്പിക്കും. അടുത്ത 48 മാസത്തിനുള്ളില്‍ തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്ക് ആറ് മണിക്കൂറിലും കാസര്‍കോടേക്ക് അഞ്ചര മണിക്കൂറിലും എത്താനാകുമെന്നും അശ്വിനി വൈഷ്ണവ് കൂട്ടിച്ചേര്‍ത്തു. ശേഷം മലയാളത്തില്‍ നന്ദി നമസ്കാരവും കൂടി അറിയിച്ചുകൊണ്ടാണ് കേന്ദ്രമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: