എറണാകുളം: വന്ദേഭാരത് ഉദ്ഘാടനം ഉള്‍പ്പെടെയുള്ള തരംഗമുണര്‍ത്തി കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഒരു നോക്ക് കാണാന്‍ പതിനായിരക്കണക്കിന് പേരാണ് കൊച്ചിയിലെ റോഡിന് ഇരുവശവും തടിച്ചകൂടിയത്. എല്ലാ അര്‍ത്ഥത്തിലും കൊച്ചിയെ ആവേശത്തിമർപ്പിലാക്കി പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. കേരളത്തിലെ ഇടത് ഭരണത്തോടും കോണ്‍ഗ്രസിനോടുമുള്ള ജനങ്ങളുടെ നിരാശയാണ് പ്രായോഗികമായി വികസനപദ്ധതികള്‍ കൊണ്ടുവരുന്ന മോദിയോടുള്ള ആവേശമായി കേരളത്തില്‍ നിറയുന്നത്.
കേരളത്തില്‍ ഇതാദ്യമായാണ് പ്രധാനമന്ത്രിയുടെ റോഡ് ഷോ നടക്കുന്നത്. വെണ്ടുരുത്തി പാലം മുതൽ തേവര വരെയാണ് റോഡ് ഷോ നടക്കുക. പ്രധാനമന്ത്രിയെ ഒരു നോക്ക് കാണാന്‍ കുട്ടികള്‍ മൂതല്‍ മുതിര്‍ന്നവര്‍ വരെ പതിനായിരക്കണക്കിന് പേരാണ് റോഡിനിരുവശവും തിങ്ങിനിറഞ്ഞിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, തൃശ്ശൂർ തുടങ്ങി എല്ലാ ജില്ലകളിൽ നിന്നും മോദിയെ കാണാൻ മാത്രം കുട്ടികള്‍ ഉള്‍പ്പെടെയുള്ള സംഘം എത്തി കഴിഞ്ഞു.
പ്രധാനമന്ത്രി യുവാക്കളുമായി സംവദിക്കുന്ന യുവം വേദിയില്‍ മണിക്കൂറുകള്‍ക്ക് മുന്‍പേ ചെറുപ്പക്കാര്‍ ഇരിപ്പിടങ്ങളില്‍ സ്ഥാനം പിടിച്ച് കഴിഞ്ഞു. റോഡ് ഷോ ആയാണ് പ്രധാനമന്ത്രി യുവം സംവാദ വേദിയിൽ എത്തുന്നത്. . ആറ് മണിക്കാണ് യുവം സംവാദ പരിപാടി.
കേരളത്തിലെ യുവസമൂഹം പ്രധാനമന്ത്രിയുടെ വാക്കുകൾക്ക് കാതോർക്കുകയാണ്. പരിപാടി നടക്കുന്ന തേവര സേക്രട്ട് ഹാര്‍ട്ട് കോളെജില്‍ സ്‌ക്കൂൾ കുട്ടികളടക്കം കൂട്ടംകൂട്ടമായാണ് എത്തുന്നത്. പെൺകുട്ടികളുടെ പങ്കാളിത്തം കൊണ്ട് കൂടി ശ്രദ്ധേയമാവും യുവം.
വികസനകാഴ്ചപ്പാടുകള്‍ അവതരിപ്പിച്ച് ഭാവിയെക്കുറിച്ച് സ്വപ്നങ്ങള്‍ താലോലിക്കുന്ന യുവാക്കളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. മോദിയുടെ ഈ സന്ദര്‍ശനം ഇതിനകം കേരളത്തില്‍ തരംഗമായിക്കഴിഞ്ഞു. വന്ദേഭാരത് കേരളത്തിലേക്ക് കൊണ്ടുവന്നത് യുവാക്കള്‍ക്കിടയില്‍ വലിയ ആവേശമുണര്‍ത്തി. ദല്‍ഹിയിലെ ക്രിസ്തീയ ദേവാലയത്തിലെ ഈസ്റ്റര്‍ പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുകയും ചെയ്യുക വഴി ക്രിസ്ത്യന്‍ സമുദായത്തിലും വലിയ മാറ്റങ്ങലാണ് ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: