കോഴിക്കോട് : പൗരാണിക ഹിന്ദുക്ഷേത്രമായ തളി ക്ഷേത്രത്തിനു ചുറ്റുമുള്ള കെട്ടിടങ്ങള്‍ക്കും പാര്‍ക്കിനും പുതിയ പേരുകള്‍ നല്കി ഇവിടുത്തെ ഹൈന്ദവ പാരമ്പര്യം തുടച്ചുനീക്കാന്‍ ശ്രമം. രേവതി പട്ടത്താനം പോലെ ഒട്ടേറെ ചരിത്ര സംഭവങ്ങൾക്ക് സാക്ഷിയായ തളി ക്ഷേത്രം നൂറ്റാണ്ടുകളുടെ സാംസ്കാരിക പൈതൃകം പേറുന്നുണ്ട്.
പൈതൃക പട്ടികയിലും തളി സ്ഥാനം പിടിച്ചിട്ടുണ്ട്. ഈ തളിയുടെ ഹൈന്ദവപാരമ്പര്യം തുടച്ച് നീക്കാന്‍ ശ്രമം നടക്കുന്നതായി ബിജെപിയും പൈതൃക സംരക്ഷണ സമിതിയും ആരോപിക്കുന്നു. മൂന്ന് കാര്യങ്ങളാണ് ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്.
തളിയ്‌ക്ക് മുന്നിലുള്ള പാര്‍ക്കിനെ നൗഷാദ് പാര്‍ക്കായി മാറ്റി, തളി ജൂബിലി ഹാളിന് മുഹമ്മദ് അബ്ദുറഹ്മാന്‍ സ്മാരകഹാള്‍ എന്ന് പുനര്‍ നാമകരണം ചെയ്തു, തളി ഗൂഗിള്‍ മാപ്പില്‍ തിരഞ്ഞു പോകുമ്പോള്‍ മാര്‍ക്കസ്ദുവ എന്നാക്കി ചിലര്‍ മാറ്റിയതായും പറയുന്നു. ഇതേ തുടര്‍ന്ന് തളി ചാലപ്പുറം സംരക്ഷണസമിതി എന്ന ആക്ഷന്‍ കമ്മറ്റി പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുകയാണ്. തളി ജൂബിലി ഹാളിന് പേര് മാറ്റിയതിനെ ചോദ്യം ചെയ്ത് ആക്ഷന്‍ കമ്മറ്റി കോഴിക്കോട് കോര്‍പറേഷന് പരാതി നല്‍കി.
പേര് മാറ്റത്തിനു പിന്നില്‍ രഹസ്യ അജണ്ട ഉണ്ടെന്ന സംശയം ഹിന്ദു സംഘടനകളില്‍ ബലപ്പെട്ടത്. എല്ലാ നടപടിക്രമങ്ങളും ലംഘിച്ചാണ് തളി ജൂബിലി ഹാളിന് മുഹമ്മദ് അബ്ദുറഹ്മാന്‍ സ്മാരകഹാള്‍ എന്ന് പുനര്‍നാമകരണം ചെയ്തത് എന്ന ആക്ഷേപം ശക്തമാണ്.
വാര്‍ഡിലെ ഒരു ഹാളിന് പേര് മാറ്റണമെങ്കില്‍ വാര്‍ഡ് കമ്മറ്റി കോര്‍പറേഷന് അപേക്ഷ നല്‍കണം. എന്നാല്‍ ഇവിടെ പേര് മാറ്റ നിര്‍ദ്ദേശം നേരിട്ട് കോര്‍പറേഷന്‍ കൗണ്‍സിലില്‍ കൊണ്ട് വരുകയായിരുന്നു. കൗണ്‍സിലില്‍ വന്നപ്പോള്‍ പേര് മാറ്റത്തിനു പ്രതിപക്ഷത്ത് നിന്നും എതിര്‍പ്പ് വന്നു. അത് കണക്കാക്കാതെ ഹാളിന്റെ പേര് മാറ്റാന്‍ കൗണ്‍സില്‍ യോഗം അനുമതി നല്‍കി. മറ്റുള്ളവര്‍ക്ക് വേണ്ടി ജീവന്‍ നഷ്ടമാക്കിയ ആളാണ് നൗഷാദ്. ആ നൗഷാദിനു ഒരു സ്മാരകമായാണ് പാര്‍ക്കിനു നൗഷാദിന്റെ പേര് നല്‍കിയത് എന്നാണു മേയർ ബീനാ ഫിലിപ്പിന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: