കൊച്ചി: കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കള്ളക്കടത്തിന് കൂട്ടുനിന്ന ഒന്‍പത് കസ്റ്റംസ് ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് സൂപ്രണ്ടïുമാരായ എസ്. ആശ, ഗണപതി പോറ്റി, ഇന്‍സ്പെക്ടര്‍മാരായ യോഗേഷ്, യാസര്‍ അറാഫത്ത്, സുധീര്‍ കുമാര്‍, നരേഷ് ഗുലിയ, വി. മിനിമോള്‍, ഹെഡ് ഹവില്‍ദാര്‍മാരായ അശോകന്, ഫ്രാന്‍സിസ് എന്നിവരെയാണ് പിരിച്ചുവിട്ടത്. രാജ്യത്താദ്യമായാണ് ഇത്രയധികം ഉദ്യോഗസ്ഥര്‍ ഒരുമിച്ച് നടപടി നേരിടുന്നത്. കസ്റ്റംസിന്റെ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടില്‍ അച്ചടക്ക നടപടിയെടുക്കേണ്ട കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറുടേതാണ് ഉത്തരവ്. സ്വര്‍ണ്ണക്കടത്ത് അന്വേഷിച്ച സിബിഐ ഇവര്‍ക്ക് ഈ ജനുവരിയില്‍ കുറ്റപത്രം നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കൂട്ടപ്പിരിച്ചുവിടല്‍.
2021 ജനുവരിയില്‍ സിബിഐയും റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റും നടത്തിയ റെയ്ഡിലാണ് സ്വര്‍ണക്കടത്തിന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നതായി കണ്ടെത്തിയത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് സഹായത്തോടെ സ്വര്‍ണക്കടത്ത് നടത്തുന്നതായും യാത്രക്കാരില്‍നിന്ന് നിര്‍ബന്ധിത പിരിവ് വാങ്ങുന്നുവെന്നുമുള്ള പരാതികളെത്തുടര്‍ന്നായിരുന്നു പരിശോധന. കുറഞ്ഞ ഡ്യൂട്ടി ഈടാക്കി കള്ളക്കടത്ത് സ്വര്‍ണം പുറത്തുകടത്താന്‍ കസ്റ്റംസ് ജീവനക്കാര്‍ കൂട്ടുനില്ക്കുന്നതായാണ് സിബിഐ.ക്ക് ലഭിച്ച വിവരം. സിബിഐ നടപടി നേരിട്ട സൂപ്രണ്ട് കെ.എം. ജോസ് സര്‍വീസില്‍നിന്ന് വിരമിച്ചിരുന്നു. നടപടി നേരിട്ട കസ്റ്റംസ് സൂപ്രണ്ട് സത്യമേന്ദ്ര സിങ്ങിന്റെ രമണ്ട് ഇന്‍ക്രിമെന്റുകള്‍ റദ്ദാക്കിയിട്ടുണ്്ട്. ഇവര്‍ക്കെതിരായ സിബിഐ കേസില്‍ നടപടികള്‍ തുടരുകയാണ്. ഇതില്‍ വാദം പൂര്ത്തിയാരുന്നതാടെ ഇവര്‍ക്കെതിരെ കോടതി നടപടിയും വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: