തിരുവനന്തപുരം: ബ്രാഹ്മണിക്കല്‍ ഹിന്ദുത്വം രാജ്യത്ത് ഇല്ലാതായിരിക്കുന്നുവെന്നും ഇന്ന് എല്ലാ സമുദായങ്ങള്‍ക്കും അധികാരത്തില്‍ പങ്കു നല്‍കിയതിന് നരേന്ദ്രമോദിക്ക് നന്ദിയുണ്ടെന്നും പ്രൊഫ. എം. കുഞ്ഞാമന്. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് വേദിയില്‍ സംസാരിക്കവേയാണ് ദളിത് ചിന്തകനായ പ്രൊഫ. എം. കുഞ്ഞാമന് മോദിക്ക് അനുകൂലമായ പ്രസ്താവനകള്‍ നടത്തിയത്. മോദിയുടെ കേരളസന്ദര്‍ശന വേളയില്‍ ത. കുഞ്ഞാമന് നടത്തിയ പ്രസ്താവന സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയാണ്.
മന്ത്രിസഭയില്‍ 70 ശതമാനവും എസ് സി, എസ് ടി, ഒബിസി വിഭാഗക്കാര്‍
ഒബിസി കുടുംബത്തിൽ ജനിച്ച മോദിജി ഇന്ത്യയുടെ പ്രസിഡന്റ് ആയി രണ്ടു പ്രാവശ്യവും കണ്ടെത്തിയത് ദളിത്, ആദിവാസി വിഭാഗത്തിൽ നിന്നുള്ളവരെയാണ്. മോദിയുടെ മന്ത്രി സഭയിൽ 70% വും എസ് സി, എസ് ടി, ഒബിസി വിഭാഗത്തില്‍പ്പെട്ടവര്‍.
രാജ്യത്തിന്റെ വിഭവങ്ങൾ എല്ലാം ഇന്ന് പിന്നോക്കാകാർക്ക് നേരിട്ട് അവരുടെ അക്കൗണ്ടിൽ കിട്ടുന്ന സ്ഥിതിവിശേഷമുണ്ടെന്നും മോദിയെ പുക ഴ്ത്തി കുഞ്ഞാമന് പറഞ്ഞു
ആര്‍എസ്എസ് സാംസ്കാരിക സംഘടന
ആർഎസ്എസിനെ കുറിച്ചോ അതിന്റെ ഘടനയെക്കുറിച്ചോ താന്‍ പഠിച്ചിട്ടില്ല. പക്ഷെ അതൊരു സാംസ്കാരിക സംഘടനയാണ്. ജാതി വ്യവ്യസ്ഥയുടെ യാഥാർഥ്യങ്ങൾ മനസിലാക്കുന്നതിൽ കമ്യൂണിസ്റ്റുകാർ പരാജയപ്പെട്ടു. അംബേദ്കര്‍ ഭൂമി വിതരണത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ കമ്മ്യൂണിസ്റ്റുകാര്‍ ഭൂപരിഷ്കരണത്തെക്കുറിച്ചാണ് പറഞ്ഞത്. ഇഎംഎസിന് അത് മനസ്സിലാകാത്തതുകൊണ്ടല്ല, മുതലാളി-തൊഴിലാളി വര്‍ഗ്ഗ ചിന്ത എന്ന സങ്കല്‍പ്പത്തിനപ്പുറം പോകാന്‍ കഴിയാത്തതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
ദ്രൗപദി മുര്‍മുവിനെതിരെ വോട്ട് ചെയ്തത് കോണ്‍ഗ്രസ് ചെയ്ത വലിയ തെറ്റ്
അംബേദ്കര്‍ പോലെയുള്ള ഒരു വ്യക്തിയെ സഹിക്കാന്‍ കോണ്‍ഗ്രസിനായില്ല. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ അവര്‍ ദ്രൗപതി മുര്‍മുവിനെതിരെ വോട്ട് ചെയ്തു. മുര്‍മുവിനെ കോണ്‍ഗ്രസ് എതിര്‍ത്തത് അവരുടെ രാഷ്ട്രീയ ഉള്‍ക്കാഴ്ചയില്ലായ്മയാണ് കാണിച്ചത്. കോണ്‍ഗ്രസ് വോട്ട് ചെയ്ത രാഷ്ട്രപതി സ്ഥാനാര്‍ത്ഥി (യശ്വന്ത് സിന്‍ഹ) മുന്‍പ് ബിജെപി മന്ത്രിയായിരുന്ന വ്യക്തിയായിരുന്നെന്നും കുഞ്ഞാമന് പറഞ്ഞു. മുന്‍പ് കോണ്‍ഗ്രസ് നേതാക്കള്‍ മതേതരരായിരുന്നു. എന്നാല്‍ അത്തരം നേതാക്കള്‍ ഇല്ല. ദേശീയ വീക്ഷണമുള്ല നേതാക്കള്‍ കോണ്‍ഗ്രസില്‍ കുറഞ്ഞുവരികയാണ്.
മുര്‍മുവിനെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും എതിര്‍ത്തു. യെച്ചൂരിയും രാജയും രാഹുല്‍ ഗാന്ധിയും ഇരുന്ന് ചര്‍ച്ച ചെയ്തതുകൊണ്ടായില്ല. അവര്‍ ജനങ്ങളോടാണ് ചോദിക്കേണ്ടത്. ഇവര്‍ ജനങ്ങളില്‍ നിന്നും അകന്നുകൊണ്ടിരിക്കുകയാണ്.
ജാതിയില്ലാത്ത ഇന്ത്യ വരും
ജാതിയില്ലാത്ത ഒരു ഇന്ത്യ ഭാവിയില്‍ ഉണ്ടാകുമെന്നും അതിലേക്കാണ് നമ്മള് പോകുന്നതെന്നും പക്ഷെ അതിന് സമ്പത്ത് പുനര്‍വിതരണം ചെയ്യേണ്ടി വരുമെന്നും കുഞ്ഞാമന് പറഞ്ഞു. ജാതിക്കതീതമായി ചിന്തിക്കുന്ന ധാരാളം പേര് ഇന്ത്യയിലുണ്ട്. അവരുടെ എണ്ണം കൂടിവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: