ന്യൂദൽഹി: രാഹുലിന്റെ വിശ്വസ്തനായ യൂത്ത് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ ബി.വി. ശ്രീനിവാസ് തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് പരാതിപ്പെട്ടപ്പോള്‍ അസമിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് അങ്കിത ദത്തയ്‌ക്ക് രാഹുല്‍ മറുപടി നല്‍കിയില്ല. ഒടുവില്‍ സഹികെട്ട് അങ്കിത ദത്ത അസം പൊലീസില്‍ പരാതിപ്പെട്ടപ്പോള്‍ തിരക്കിട്ട് കോണ്‍ഗ്രസ് ഹൈക്കമാന്‍റ് അങ്കിത ദത്തയെ അച്ചടക്കലംഘനത്തിന് പുറത്താക്കുകയായിരുന്നു.
പക്ഷെ അങ്കിത ദത്ത അസം പൊലീസില്‍ നല്‍കിയ പരാതിയില്‍ രാഹുലിന്റെ വിശ്വസ്തനുമായ ബി.വി. ശ്രീനിവാസിനെതിരെ കേസെടുത്തിരിക്കുകയാണ് അസം പോലീസ്. ഇപ്പോള്‍ ബി.വി. ശ്രീനിവാവാസിനെ അറസ്റ്റ് ചെയ്യാനായി അസം പോലീസ് കർണ്ണാടകയിലേക്ക് തിരിച്ചിരിക്കുകയാണ്. മിക്കവാറും അറസ്റ്റ് ചെയ്തേക്കുമെന്ന് കരുതുന്നു.
കര്‍ണ്ണാടകയില്‍ ഈ അറസ്റ്റ് ശ്രമം നിയമസഭാ തെരഞ്ഞെടുപ്പിനിടയില്‍ വലിയ വിവാദമുണ്ടാക്കുമെന്ന് കരുതുന്നു. രാഹുലിന്റെ വിശ്വസ്തനായ ബി.വി. ശ്രീനിവാസിനെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് എല്ലാ വഴികളും നോക്കുമെന്ന് അറിയുന്നു. വിഷയത്തിൽ രാഷ്‌ട്രീയത്തിന് അതീതമായി നിയമ നടപടി ഉണ്ടാകുമെന്നും അങ്കിത അസമിന്റെ മകളാണെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: