തിരുവനന്തപുരം: കേരള ഫുട്ബോള്‍ അസോസിയേഷന്റെയും എ ഐ എഫ് എഫിന്റെയും അനുമതിയില്ലാതെ കളിക്കാരോ ക്ലബുകളോ പ്രദര്‍ശന മത്സരം സംഘടിപ്പിക്കുകയോ കളിക്കുകയോ ചെയ്താല്‍ അച്ചടക്ക നടപടി ഉണ്ടാവുമെന്ന മുന്നറിയിപ്പുമായി കെ എഫ് എ. അനുമതിയില്ലാതെ കളിക്കളത്തിലിറങ്ങുന്ന താരങ്ങള്‍ക്കെതിരെയും സഹകരിക്കുന്ന ക്ലബുകള്‍ക്കെതിരെയും നടപടി ഉണ്ടാകും.
ഇക്കാര്യം ചൂണ്ടിക്കാട്ടി കെ എഫ് എ ജില്ലാ ഫുട്ബോള്‍ അസോസിയേഷനുകള്‍ക്ക് നോട്ടീസയച്ചു. മഞ്ചേരിയില്‍ കേരള ആള് സ്റ്റാര്‍സും ഇന്ത്യന്‍ സ്റ്റാര്‍സും തമ്മില്‍ മതസരം നടക്കുമെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് കെ എഫ് എയുടെ നോട്ടീസ്. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായുളള ധനശേഖരണാര്‍ത്ഥമാണ് പ്രദര്‍ശന മത്സരം സംഘടിപ്പിക്കുന്നത്. അടുത്ത മാസം ആറിന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം.
അനസ് എടത്തൊടിക നായകനായ കേരള ആള് സ്റ്റാഴ്സും മെഹ് താബ് ഹുസൈന് നായകനായ ഇന്ത്യ ആള് സ്റ്റാഴ്സും തമ്മിലുളള മത്സരത്തെ നോട്ടീസ് ബാധിക്കാനും സാധ്യതയുണ്ട്. കേരള ആള് സ്റ്റാഴ്സില് നിലവിലെ ഐ എസ് എല്‍ താരങ്ങളും മുന്‍ ഐ എസ് എല്‍ താരങ്ങളും പങ്കെടുക്കുമെന്നാണ് വാര്‍ത്ത ഉണ്ടായിരുന്നത്. ഐ ലീഗ് താരങ്ങളും ടീമിലുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: