Categories: Kerala

ഭാരതപ്പുഴയില്‍ അഴുകിയ മൃതദേഹം; 50 വയസ്സോളം പ്രായം തോന്നിക്കുന്ന പുരുഷന്‍ എന്ന് പ്രാഥമിക നിഗമനം

അഴുകിയ മൃതദേഹം പട്ടാമ്പി കരിമ്പനക്കടവ് ഭാഗത്ത് കാലി മേയ്ക്കാന്‍ എത്തിയവരാണ് കണ്ടെത്തിയത്.

Published by

പാലക്കാട്: ഭാരതപ്പുഴയില്‍ നിന്ന് പത്ത് ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. 50 വയസ്സോളം പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മരിച്ച വ്യക്തിയെ നിലവില്‍ തിരിച്ചറിയാനായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

അഴുകിയ മൃതദേഹം പട്ടാമ്പി കരിമ്പനക്കടവ് ഭാഗത്ത് കാലി മേയ്‌ക്കാന്‍ എത്തിയവരാണ് കണ്ടെത്തിയത്. തുടര്‍ന്ന് തൃത്താല പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക