തിരുവനന്തപുരം: കേരളത്തിലെ യുവാക്കളുടെ ഹൃദയവും മനസ്സും കീഴടക്കാന്‍ ഏപ്രില്‍ 24ന് പ്രധാനമന്ത്രി എത്തുന്നു. യുവാക്കളെ പ്രചോദിപ്പിക്കാനും കഴിവിനൊത്ത് വളരാന്‍ അവര്‍ക്ക് അവസരം നല്കാനുമുള്ള പ്രധാനമന്ത്രിയുടെ കഴിവ് അപാരമാണ്. കേരളത്തിലെ യുവാക്കളെയും പ്രധാനമന്ത്രിക്ക് പ്രചോദിപ്പിക്കാനും സ്വാധീനിക്കാനും ആകുമെന്ന പ്രതീക്ഷയാണ് ‘യുവം’ എന്ന യുവാക്കളുമായുള്ള പ്രധാനമന്ത്രിയുടെ സംവാദപരിപാടിയുടെ ലക്ഷ്യം.
ഏപ്രില്‍ 24ന് കൊച്ചിയില്‍ എത്തുന്ന മോദി ‘യുവം’ എന്ന പരിപാടിയില്‍ യുവാക്കളുടെ ചോദ്യത്തിനും സംശയങ്ങള്‍ക്കും മറുപടി പറയുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. തെരഞ്ഞെടുത്ത ഏതാനും യുവാക്കളാണ് പരിപാടിയില്‍ പങ്കെടുക്കുന്നതെങ്കിലും ഇവിടെ ഉയരുന്ന ചോദ്യങ്ങളും ഉത്തരങ്ങളും കേരളത്തിലെ മുഴുവന്‍ യുവാക്കളുടെയും ആശങ്കകളും സംശയങ്ങളും ദൂരീകരിക്കുമെന്നും അത് മുഴുവന്‍ യുവാക്കള്‍ക്കും പ്രചോദനമേകുമെന്നും കരുതുന്നു. ഏകദേശം ഒരു ലക്ഷം യുവാക്കള്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.
2024ലെ ലോക് സഭാ തെരഞ്ഞെടുപ്പിലും യുവശക്തി ഫലം തീരുമാനിക്കുന്ന നിര്‍ണ്ണായകശക്തിയാണെന്ന് ബിജെപി കരുതുന്നു. വളരുടെ യുവാക്കളുടെ ജനസംഖ്യയും അതിവേഗ നഗരവല്‍ക്കരണവും സമൂഹമാധ്യമങ്ങളുടെ വര്‍ധിച്ച ഉപയോഗവും യുവാക്കളെ സ്വാധീനിക്കേണ്ടത് അത്യാവശ്യമാണെന്ന സാഹചര്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മാത്രമല്ല, തെരഞ്ഞെടുപ്പ് ഫലത്തെ കീഴ്മേല്‍ മറിക്കാന്‍ സാധിക്കുന്ന ശക്തിയാണ് യുവാക്കളെന്നും മോദിയും ബിജെപിയും കരുതുന്നു. “കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും പദ്ധതികളില്‍ യുവാക്കളുടെ പ്രശ്നം കാര്യമായി പരാമര്‍ശിക്കപ്പെടാറില്ല. മോദി എപ്പോഴും യുവാക്കള്‍ക്ക് സമ്പന്നമായ വികസന കാഴ്ചപ്പാടുകള്‍ നല്‍കുന്ന നേതാവാണ്”- ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍ പറയുന്നു.
മോദിയുടെ കരുത്ത് തിരിച്ചറിയുന്ന കേരളത്തിലെ ഇടത് യുവക്യാമ്പുകളില്‍ ഉറക്കം നഷ്ടപ്പെട്ട അവസ്ഥയാണ്. ഈയിടെ ക്രിസ്ത്യന്‍ സമുദായത്തിലേക്ക് കടന്നുചെന്ന മോദിയുടെ മാജിക് സൃഷ്ടിച്ച മാറ്റം വളരെ വലുതാണ്. ഇതേ മോദി മാജിക് കേരളത്തിലെ യുവാക്കളെയും മാറ്റിയെടുത്തേയ്‌ക്കുമെന്നും ഡിവൈഎഫ് ഐ ഭയക്കുന്നു. ഇതോടെ മോദി കേരളത്തില്‍ യുവാക്കളുമായി സംവദിക്കുന്ന ദിവസം തന്നെ യുവാക്കളോട് ചോദ്യമെന്ന പരിപാടിയുമായി തിരക്കിട്ട് ഇറങ്ങിത്തിരിച്ചിരിക്കുകയാണ് ഡിവൈഎഫ്ഐ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: