ശ്രീഹരിക്കോട്ട: സിംഗപൂരില്‍ നിന്നുളള രണ്ട് ഉപഗ്രഹങ്ങളുമായി പി എസ് എല്‍ വി സി 55 റോക്കറ്റ് വിക്ഷേപണം വിജയകരം. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്ഗനൈസേഷന് വിജകരമായി റോക്കറ്റ് വിക്ഷേപിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്ക് 2.20നായിരുന്നു വിക്ഷേപണം. ഐ എസ് ആര് ഒയുടെ വാണിജ്യ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡാണ് വിക്ഷേപണത്തിന് പിന്നില്‍.
സിംഗപൂരിന്റെ ടെലിയോസ്് -2 ലൂമെലൈറ്റ് എന്നീ ഉപഗ്രഹങ്ങളാണ് 586 കിലോമീറ്റര്‍ വൃത്താകൃതിയിലുളള ഭ്രമണപഥത്തില്‍ എത്തിച്ചത്. പിഎസ്എല്‍വിയുടെ 57ാമത് ദൗത്യമാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: