തിരുവനന്തപുരം: വന്ദേഭാരതിനും കൊച്ചി വാട്ടര്‍ മെട്രോയ്ക്കുമെതിരെ കുത്തിത്തിരിപ്പുണ്ടാക്കി ശ്രദ്ധ പിടിച്ചുപറ്റാന്‍ കോണ്‍ഗ്രസ് എംപിമാര്‍. കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന് ഷൊര്‍ണ്ണൂരില്‍ സ്റ്റോപ്പ് അനുവദിച്ചില്ലെങ്കില്‍ ട്രെയിന്‍ തടയുമെന്നാണ് പാലക്കാട് എംപി വി.കെ ശ്രീകണ്ഠന്റെ ഭീഷണി. കൊച്ചി വാട്ടര്‍ മെട്രോ കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യാത്തതിനെതിരെ വിമര്‍ശനമുയര്‍ത്തുകയാണ് ഹൈബി ഈഡന്.
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ റെയില്‍വേ ജങ്ഷനാണ് ഷൊര്ണൂരെന്നും പാലക്കാട് ജില്ലയില്‍ സ്റ്റോപ്പ് അനുവദിക്കാന്‍ കഴിയുന്ന ഏക സ്റ്റേഷന് ഷൊര്ണൂരാണെന്നും മൂന്ന് ജില്ലയിലെ ജനങ്ങള്‍ക്ക് സമീപിക്കാവുന്ന ഹബ്ബാണ് ഷൊര്‍ണൂര്‍ ജങ്ഷനെന്നുമാണ് ശ്രീകണ്ഠന്റെ വാദം. ഇത്രയും കാലം ചിത്രത്തിലില്ലാതിരുന്ന വി.കെ. ശ്രീകണ്ഠന് എംപി ഉദ്ഘാടനത്തിന് തീയതി അടുത്തതോടെയാണ് വിവാദത്തിലൂടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ നോക്കുന്നത്.
കൊച്ചി വാട്ടര്‍ മെട്രോയുടെ ഉദ്ഘാടനം തിരുവനന്തപുരത്താക്കിയതിലാണ് ഹൈബി ഈഡന് പ്രശ്നമുണ്ടാക്കുന്നത്. കൊച്ചിയില്‍ തന്നെ ഉദ്ഘാടനം ചെയ്യാതിരിക്കുന്നത് കൊച്ചിയിലെ നേതാക്കളെ അപമാനിക്കലാണെന്നുമുള്ള വാദമാണ് ഹൈബി ഈഡന് ഉയര്‍ത്തുന്നത്. കെഎംആര്‍എല്ലിന്റെ പദ്ധതിയാണ് കൊച്ചി വാട്ടര്‍ മെട്രോ. അതിവേഗമാണ് ഈ പദ്ധതിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായത്. ഹൈബി ഈഡന് വലിയ റോളൊന്നുമില്ലാതെ ഒരു വികസന പദ്ധതി കൊച്ചിയില്‍ തലയുയര്ത്തിയതിലുള്ള നീരസമാണ് വിവാദത്തിലൂടെ ശ്രദ്ധപിടിച്ചുപറ്റാനുള്ള ഈ ശ്രമമെന്ന് കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: