ബെംഗളൂരു: കര്‍ണാടകനിയമസഭാ തെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചതോടെ കളം തെളിഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും ബിജെപി ഒരുപടി മുമ്പേയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നില്‍ നിന്ന് പ്രചരണം നയിക്കും. ഇരുപത് സ്ഥലങ്ങളിലാണ് അദ്ദേഹം പ്രസംഗിക്കുന്നത്. 224 മണ്ഡലങ്ങളില്‍ 224 ഇടത്തും ബിജെപിയാണ് ആദ്യം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.
ജെഡിഎസിന് പല മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളില്ല, ഒവൈസിയുടേയും സിപിഎമ്മിന്റേയും മറ്റ് ചെറുപാര്‍ട്ടികളുടേയും പിന്തുണയോടെയാണ് മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ പാര്‍ട്ടി മത്സരിക്കുന്നത്. മുഴുവന്‍ മണ്ഡലങ്ങളിലും ആം ആദ്മി പാര്‍ട്ടിയുമുണ്ട്. കഴിഞ്ഞ തവണ 28 സീറ്റില്‍ മത്സരിച്ചെങ്കിലും കെട്ടിവെച്ച കാശ് കിട്ടിയില്ല. 20 സിറ്റിങ് എംഎല്‍എമാര്‍ യുവജനങ്ങള്‍ക്കായി വഴിമാറിയതടക്കം 82 പുതുമുഖങ്ങള്‍ക്കാണ് ബിജെപി അവസരം നല്കിയത്.
പ്രധാനമന്ത്രി ഉള്‍പ്പെടെ 40 താരപ്രചാരകരാണ് ബിജെപിയെ നയിക്കുന്നത്. ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, അമിത്ഷാ, നിതിന്‍ ഗഡ്കരി, പ്രഹ്ലാദ് ജോഷി, നിര്‍മല സീതാരാമന്‍, സ്മൃതി ഇറാനി, ധര്‍മേന്ദ്ര പ്രധാന്‍, മന്‍സുഖ് മാണ്ഡവ്യ, ശോഭാ കരന്തലജെ, ഭഗവന്ദ് ഖൂബ, മുഖ്യമന്ത്രിമാരായ യോഗി ആദിത്യനാഥ്, ശിവരാജ് സിങ് ചൗഹാന്‍, ഹിമന്ദ ബിശ്വ ശര്‍മ്മ, ബസവരാജ് ബൊമ്മെ, മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, നേതാക്കളായ അരുണ്‍ സിങ്, ബി.എസ്. യെദിയൂരപ്പ, നളിന്‍കുമാര്‍ കട്ടീല്‍, കെ. അണ്ണാമലൈ, ഡി.വി. സദാനന്ദ ഗൗഡ, സിനിമാ താരം കിച്ച സുധീപ് എന്നിവരാണ് പ്രചാരണത്തിനെത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: