മൊഹാലി: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ജയം. പഞ്ചാബ് കിങ്സിനെ 24 റണ്‍സിന് കീഴടക്കി ബാംഗ്ലൂര്‍ മൂന്നാം ജയം കുറിച്ചു. സ്കോര്‍: റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍-174/4 (20), പഞ്ചാബ് കിങ്സ്-150 (18.2).
നാലോവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത മുഹമ്മദ് സിറാജാണ് ബാംഗ്ലൂരിന് ജയമൊരുക്കിയത്. പരിക്ക് മൂലം ഹാഫെ ഡ്യു പ്ലെസിസിനെ ഇംപാക്ട് പ്ലെയറാക്കിയ ബാംഗ്ലൂര്‍ വിരാട് കോഹ്ലിയെയാണ് നായകസ്ഥാനമേല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ ഡ്യുപ്ലെസിസിന്റെയും വിരാടിന്റെയും മികവിലാണ് മികച്ച സ്കോറുയര്‍ത്തിയത്. ഡ്യുപ്ലെസിസ് 56 പന്തില്‍ അഞ്ച് വീതം ഫോറും സിക്സും സഹിതം 84 റണ്‍സെടുത്തപ്പോള്‍, വിരാടിന് 47 പന്തില്‍ അഞ്ച് ഫോറും ഒരു സിക്സും സഹിതം 59 റണ്‍സ്. മറ്റാരും രണ്ടക്കം കണ്ടില്ല. 12 എക്സ്ട്രാ റണ്ണാണ് പിന്നത്തെ ഉയര്‍ന്ന സ്കോര്‍. പഞ്ചാബിനായി ഹര്‍പ്രീത് ബ്രാര്‍ രണ്ടും, അര്‍ഷദീപ് സിങ്, നഥാന്‍ എല്ലിസ് ഓരോന്നും വിക്കറ്റെടുത്തു.
ബാംഗ്ലൂര്‍ ബൗളര്‍മാര്‍ തുടക്കത്തിലെ ആധിപത്യം സ്ഥാപിച്ചതോടെ പഞ്ചാബിന് ഒരിക്കല്‍ പോലും ജയപ്രതീക്ഷയുയര്ത്താനായില്ല. ഓപ്പണര്‍ പ്രഭു സിമ്രാന് സിങ്ങും അവസാനം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജിതേഷ് ശര്‍മ്മയുമാണ് ബാംഗ്ലൂര്‍ ബൗളര്‍മാരെ പരീക്ഷിച്ചത്. പ്രഭുസിമ്രാന്‍ 30 പന്തില്‍ മൂന്ന് ഫോറും നാല് സിക്സും സഹിതം 46 റണ്‍സെടുത്തപ്പോള്‍, ജിതേഷിന് 27 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്സുമുള്‍പ്പെടെ 41 റണ്‍സ്. ഹര്‍പ്രീത് സിങ് (13), ഹര്‍പ്രീത് ബ്രാര്‍ (13), സാം കറന് (10) എന്നിവരും രണ്ടക്കം കണ്ടു. ബാംഗ്ലൂരിനായി വാനിന്ദു ഹസരംഗയ്ക്ക് രണ്ട്, വെയ്ന്‍ പാര്നെലിനും ഹര്‍ഷല്‍ പട്ടേലിനും ഓരോ വിക്കറ്റ്.
രാജസ്ഥാന് തോല്‍വി
ജയ്പൂര്‍: ലഖ്നൗ സൂപ്പര്‍ജയന്റ്സിനെതിരെ രാജസ്ഥാന് റോയല്‍സിന് 10 റണ്‍സ് തോല്‍വി. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്ത ലഖ്നൗവിനെതിരെ രാജസ്ഥാന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: