തിരുവനന്തപുരം : റോഡപകടങ്ങള്‍ കുറയ്ക്കാന്‍ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണ്. യുവതലമുറ ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്തെ എഐ ക്യാമറകളുടെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ റോഡപകടങ്ങളെ ദുരന്തമായി കണ്ട് ഇതിനെതിരെ പ്രവര്‍ത്തിക്കണം. നിയമം പാലിക്കാനുള്ളതാണ്. ഇതുസംബന്ധിച്ച് എല്ലാവര്ക്കും ബോധം വേണം. നമ്മുടെ ഭാഗത്തു നിന്നുണ്ടാകുന്ന പിഴവ് മൂലം മറ്റുള്ളവര്‍ക്ക് ജീവഹാനിയോ ഗുരുതര പ്രശ്നങ്ങളോ ഉണ്ടാകാന്‍ അനുവദിക്കരുത്. സംസ്ഥാനത്ത് ഇന്ന് മുതല്‍ 726 ഐഎ ക്യാമറകളാണ് പ്രവര്‍ത്തന ക്ഷമമാകുന്നത്.
അതേസമയം മെയ് 19 വരെ ഒരു മാസത്തേയ്ക്ക് എഐ ക്യാമറകളില്‍ പതിയുന്ന ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴയുണ്ടാകില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. വേണ്ടത്ര ബോധവത്കരണം ഉണ്ടായിട്ടില്ലെന്ന പരാതിയെ തുടര്‍ന്നാണ് ഈ നടപടി. ക്യാമറകള്‍ക്കായി പ്രത്യേക നിയമം കൊണ്ടുവന്നിട്ടില്ല. നിയമം പാലിക്കുന്നവര്‍ പേടിക്കേണ്ടതില്ല. തെറ്റിക്കുന്നതായി എഐ ക്യാമറയില്‍ തെളിഞ്ഞാല്‍ മൊബൈലില്‍ സന്ദേശം എത്തും.
ഡിജിറ്റല്‍ ലൈസന്‍സിലേക്ക് മാറാനുള്ള നടപടികളും ആരംഭിച് കഴിഞ്ഞു. ഒരു വര്‍ഷത്തേക്ക് 200 രൂപയും പോസ്റ്റല്‍ ചാര്‍ജുമാണ് അതിമായി അടയ്ക്കേണ്ടത്. ഒരു വര്‍ഷം കഴിഞ്ഞാല്‍ 1500 രൂപയും പോസ്റ്റല്‍ ചാര്‍ജും നല്‍കേണ്ടി വരും. റോഡുകള്‍ നല്ല നിലവാരത്തിലായതിനാല്‍ വേഗത്തിന്റെ കാര്യത്തില്‍ പുതിയ ഉത്തരവുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: