തിരുവനന്തപുരം : സ്പീക്കറുടെ ഓഫീസിന് മുന്നിലെ പ്രതിപക്ഷ ബഹളത്തില്‍ വീണ്ടും നടപടി. സ്പീക്കറുടെ ഓഫിസിന് മുന്നിലെ കയ്യാങ്കളിയുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ പ്രതിപക്ഷ നേതാവിന്റെ മൂന്നു പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് നിയമസഭാ സെക്രട്ടറിയേറ്റ് നോട്ടീസയച്ചു.
അനുമതിയില്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനാണ് നോട്ടീസ് അയച്ചിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് 15നാണ് സംഘര്‍ഷം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പ്രതിപക്ഷ എംഎല്‍എമാരുടെ പി എ മാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നിയമസഭാ സെക്രട്ടറിയേറ്റ് നോട്ടീസ് അയച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: