തിരുവനന്തപുരം: ജല്‍ ജീവന് ദൗത്യത്തിന് കീഴില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കേരളത്തിന് 9,000 കോടി രൂപ നല്‍കിയതായി കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് പറഞ്ഞു. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജല്‍ ജീവന് മിഷന്റെയും സ്വച്ഛ് ഭാരത് മിഷന്റെയും (ഗ്രാമീണ്‍) പുരോഗതി സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതായി മന്ത്രി പറഞ്ഞു. ശുചിത്വ ഭാരത ദൗത്യത്തിന് കീഴില്‍, ഈ വര്‍ഷം ഓണത്തിന് മുമ്പ് എല്ലാ ഗ്രാമങ്ങളെയും വെളിയിട വിസര്‍ജമുക്തം (ഒഡിഎഫ് പ്ലസ്) ആക്കുക എന്ന ലക്ഷ്യം കേരളം കൈവരിക്കണമെന്ന് മന്ത്രി പറഞ്ഞു. 2023-24 വര്‍ഷത്തേക്ക് ശുചിത്വ ഭാരത ദൗത്യത്തിന് കീഴില്‍ കേരളത്തിന് 488 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ഷെഖാവത്ത് പറഞ്ഞു.
കേന്ദ്ര ഫണ്ടുകളുടെ ചെലവ് ത്വരിതപ്പെടുത്തണമെന്നും കേന്ദ്ര പദ്ധതികളില്‍ നിന്നുള്ള നേട്ടങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് ഭൂമി ഏറ്റെടുക്കല്‍ ലളിതമാക്കണമെന്നും കേന്ദ്രമന്ത്രി ഊന്നിപ്പറഞ്ഞു. ഈ പദ്ധതികളുടെ നടത്തിപ്പ് വേഗത്തിലാക്കുന്നതിന് കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്നും വിവിധ വെല്ലുവിളികളെ അതിജീവിക്കാന്‍ സംസ്ഥാന സര്‍ക്കാരിനെ കേന്ദ്രം സഹായിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: