തിരുവനന്തപുരം: മില്‍മ പച്ച കവര്‍ പാലിന്റെ വില വര്‍ദ്ധിപ്പിച്ചത് പിന്‍വലിച്ചു. ഒരു ലിറ്ററില്‍ രണ്ട് രൂപയാണ് കൂട്ടിയിരുന്നത്.
മഞ്ഞ കവറിലുള്ള സ്മാര്‍ട്ട് പാലിനും ലിറ്ററിന് രണ്ട് രൂപ വര്‍ധിപ്പിച്ചിരുന്നെങ്കിലും ഇത് പിന്‍വലിച്ചിട്ടില്ല.
ക്ഷീരവികസന വകുപ്പു മന്ത്രി ജെ. ചിഞ്ചുറാണിയടക്കം പാല് വില വര്‍ദ്ധിപ്പിച്ചതിനെ വിമര്‍ശിച്ചിരുന്നു. മില്‍മയ്ക്ക് വില വര്‍ദ്ധിപ്പിക്കാമെങ്കിലും സര്‍ക്കാരിനെ അറിയിക്കണമായിരുന്നുവെന്നാണ് മന്ത്രി ്അഭിപ്രായപ്പെട്ടത്. മില്‍മയോട് ഇക്കാര്യത്തില്‍ വിശദീകരണം തേടുമെന്നും മന്ത്രി പറയുകയുണ്ടായി.
മറ്റ് പാല് ഇനങ്ങളെ അപേക്ഷിച്ച് വെറും അഞ്ച് ശതമാനം ആവശ്യക്കാര്‍ മാത്രമാണ് ഈ രണ്ട് ഇനങ്ങള്‍ക്കുമുള്ളതെന്നും അതിനാല്‍ പൊതുജങ്ങളെ വലിയ തോതില്‍ ബാധിക്കില്ലെന്നുമായിരുന്നു വിലവര്‍ധനയില്‍ മില്‍മയുടെ ന്യായം. മറ്റ് ഉത്പന്നങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിച്ചപ്പോഴും റിച്ചിനും സ്മാര്‍ടിനും വില കൂട്ടിയിരുന്നില്ലെന്നും മില്‍മ അധികൃതര്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: