മാണ്ഡ്യ ജില്ലയില്‍ ഒരു പുതിയ തരംഗം തുടങ്ങിയെന്ന് സുമലത അംബരീഷ്. ഇക്കുറി കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ അതിശയിപ്പിക്കുന്ന ഫലം കാണാമെന്നും അത് എല്ലാവരെയും അത്ഭുതപ്പെടുത്തുമെന്നും സുമലത പറയുന്നു. കഴിഞ്ഞ ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്രയായി മത്സരിച്ച സുമലതയെ ബിജെപിയ്‌ക്ക് ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരസ്യമായി പിന്തുണ പ്രഖ്യാപിക്കുന്ന രീതിയിലേക്ക് മാറ്റിയതിന് പിന്നില്‍ മോദിയുടെ ഉള്‍പ്പെടെയുള്ള കരുനീക്കങ്ങളുണ്ടായിരുന്നു. അതിന്റെ ഫലം ലഭിക്കുമെന്ന് തന്നെ ബിജെപി പ്രതീക്ഷിക്കുന്നു.
മാണ്ഡ്യ ജില്ലയില്‍ സുമലത പങ്കെടുക്കുന്ന യോഗങ്ങളില്‍ സാധാരണക്കാരുടെ വന്‍പ്രവാഹമാണ്. മാണ്ഡ്യയിലെ മദ്ദൂര്‍ നിയോജകമണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി എസ്.പി. സ്വാമിയ്‌ക്ക് വേണ്ടി നാമനിര്‍ദേശപത്രിക നല്‍കുന്നതുള്‍പ്പെടെ മുഴുവന്‍ സമയം തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് സുമലത. അവിടെ ബിജെപി യോഗങ്ങളിലേക്ക് സാധാരണ ജനങ്ങളുടെ ഒഴുക്കുണ്ട്. മാണ്ഡ്യ ജില്ലയിലെ ആകെയുള്ള ഏഴ് നിയോജകമണ്ഡലങ്ങളില്‍ ഏഴിലും 2018ലെ തെരഞ്ഞെടുപ്പില്‍ ജയിച്ച് കയറിയത് ജനതാദള്‍ നേതാവ് കുമാരസ്വാമിയുടെ സ്ഥാനാര്‍ത്ഥികളാണ്. എന്നാല്‍ ഇക്കുറി കാര്യങ്ങള്‍ മാറിമറിയുമെന്ന് സുമലത പറയുന്നു. മാണ്ഡ്യയില്‍ വികസനം കൊണ്ടുവരുന്നതില്‍ ജനതാദള്‍ എംഎല്‍എമാര്‍ ഒന്നും ചെയ്യുന്നില്ലെന്നും സമുലത വിമര്‍ശിക്കുന്നു. വൊക്കലിംഗ സമുദായത്തിന് ഏറെ പ്രാധാന്യമുള്ള പഴയ മൈസൂരില്‍ ടിപ്പു സുല്‍ത്താന്‍ വിഷയം എടുത്തിട്ടാണ് ബിജെപി ജനങ്ങളെ ആകര്‍ഷിച്ചത്. ടിപ്പുസുല്‍ത്താനെ വധിച്ചത് ബ്രിട്ടീഷുകാരല്ല, വൊക്കലിംഗ സമുദായത്തിലെ രണ്ട് നേതാക്കന്മാരാണെന്ന ബിജെപിയുടെ വാദത്തിന് ജനങ്ങള്‍ക്കിടയില്‍ നല്ല വേരോട്ടമുണ്ടായി.
മോദി സര്‍ക്കാര്‍ ഇക്കുറി മാണ്ഡ്യയ്‌ക്കായി വന്‍ റോഡ് പദ്ധതികള്‍ കൊണ്ട് വന്നിരുന്നു. പത്ത് ലൈനുള്ള ബെംഗളൂരു-മൈസൂരു എക്സ്പ്രസ് ഹൈവേ മോദി ഉദ്ഘാടനം ചെയ്തിരുന്നു. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മാണ്ഡ്യയിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും ജനതാ ദള്‍ വിജയിച്ചിരുന്നു. ഇവിടെ കോണ്‍സിനും ചെറുതല്ലാത്ത സാന്നിധ്യമുണ്ട്. എന്നാല്‍ ഇക്കുറി സമതലയുടെ കരുത്തില്‍ ഈ ജനതാദള്‍ കോട്ടയില്‍ വിള്ളല്‍ വീഴ്‌ത്താന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ബിജെപി. മാണ്ഡ്യ ഉള്‍പ്പെടുന്ന പഴയ മൈസൂര്‍ മേഖലയിലേക്ക് കടന്നു കയറാനുള്ള പദ്ധതി കുറെക്കാലമായി ബിജെപിയ്‌ക്കുണ്ട്. ഇതിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പ്രധാനമന്ത്രി മോദിയും മാണ്ഡ്യ സന്ദര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: