ന്യൂയോര്‍ക്ക് : അഫ്ഗാനിസ്ഥാനില്‍ താലിബാന് ഭരണത്തില്‍ ദാരിദ്ര്യത്തില്‍ കഴിയുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു.അമേരിക്കന്‍ പിന്തുണയുണ്ടായിരുന്ന സര്‍ക്കാരിന്റെ തകര്‍ച്ചയ്ക്ക് ശേഷം താലിബാന് സര്‍ക്കാര്‍ നിലവില്‍ വന്നതോടെ ദാരിദ്ര്യത്തിലുള്ള അഫ്ഗാനികളുടെ എണ്ണം ഏകദേശം ഇരട്ടിയായെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു.
ഇപ്പോള്‍ 34 ദശലക്ഷം അഫ്ഗാനികള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് ജീവിക്കുന്നതെന്നാണ് കണക്കുകള്‍. 2022 ലെ വിവരങ്ങളുടെ പുതിയ വിലയിരുത്തല്‍ യുഎന്‍ ഡെവലപ്മെന്റ് പ്രോഗ്രാം (യുഎന്‍ഡിപി) പുറത്തുവിട്ടു.
കാബൂളിലെ താലിബാന് അധികാരികളുമായി ഇടപെടാന്‍ പല രാജ്യങ്ങളും തയാറാകാത്തതിനാല്‍ വലിയ വിദേശ സബ്സിഡികള്‍ നിര്‍ത്തലാക്കി. സഹായ പദ്ധതികളും വെട്ടിക്കുറച്ചു. അതേസമയം വലിയ സഹായം നല്കുന്ന സര്‍ക്കാരിതര സംഘടനകള്‍ക്കും താലിബാന് സര്‍ക്കാരിന്റെ നടപടികള്‍ തിരിച്ചടിയായി. ഈ സംഘടനകളില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ത്രീകളെ വിലക്കിയതാണ് പ്രശ്നമായത്.
ഈ സാഹചര്യത്തില്‍ സഹായപദ്ധതികള്‍ തുടരണോ എന്ന ആശയക്കുഴപ്പത്തിലാണ് സര്‍ക്കാരിതര സംഘടനകള്‍. ഐക്യരാഷ്ട്ര സഭയുടെയും സര്‍ക്കാരിതര സംഘടനകളുടെയും പ്രവര്‍ത്തനം നിര്‍ത്തിയാല്‍ അഫ്ഗാന് ദാരിദ്ര്യത്തിന്റെ കാണാക്കയത്തില്‍ വീഴുമെന്നതാണ് അവസ്ഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: