ന്യൂദല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 10,542 പേര്‍ക്ക് പുതുതായി കോവിഡ് ബാധിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഈ വേളയില്‍ 8,175 പേര് സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,42,50,649 ആയി.
19,681 കോവിഡ് രോഗികളുളള കേരളത്തിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുളളത്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 4.39% ആണ്.
പ്രതിവാര രോഗസ്ഥിരാകരണ നിരക്ക് 5.14%. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 63,562 പേരാണ്.
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 220.66 കോടി ഡോസ് വാക്സിനാണ്. 95.21 കോടി രണ്ടാം ഡോസും 22.87 കോടി മുന്‍കരുതല്‍ ഡോസും. കഴിഞ്ഞ 24 മണിക്കൂറില്‍ നല്‍കിയത് 487 ഡോസുകള്‍.
മൊത്തം നടത്തിയത് 92.46 കോടി പരിശോധനകള്‍. കഴിഞ്ഞ 24 മണിക്കൂറില്‍ നടത്തിയത് 2,40,014 പരിശോധനകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: