ന്യൂദല്‍ഹി: കേരള നിയമ സഭ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ട് മേയ് 22 ന് ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയാകും.25-ാം വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനം ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ല നിര്‍വഹിക്കും. ഉദ്ഘാടനത്തിന് ക്ഷണിക്കുന്നതിനാണ് അദ്ദേഹം ലോക്‌സഭ സ്പീക്കറെ നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ സന്ദര്‍ശിച്ചു.
അടുത്ത സ്പീക്കേഴ്‌സ് കോണ്‍ഫറന്‍സ് കേരളത്തില്‍ നടത്തണമെന്നും ഓം ബിര്‍ല ആവശ്യപ്പെട്ടതായി ഷംസീര്‍ അറിയിച്ചു.കേരള നിയമസഭ മന്ദിരത്തിന്റെ ചിത്രം ആലേഖനം ചെയ്ത ഫലകമാണ് സ്പീക്കര്‍ക്ക് സമ്മാനമായി നല്‍കിയത്.
















