മുംബൈ : വിമത നീക്കം നടത്തുമെന്ന് അഭ്യൂഹങ്ങള്‍ക്കിടെ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും പാര്‍ട്ടിയുടെ പേരും ചിഹ്നവുമുള്ള കവര്‍ഫോട്ടോ നീക്കം ചെയ്ത് അജിത് പവാര്‍. കഴിഞ്ഞ ദിവസം എന്‍സിപി നേതാക്കളുമായി അജിത് പവാര്‍ ചര്‍ച്ച നടത്തിയിരുന്നു. അതിനിടെയാണ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട കവര്‍ ചിത്രം പ്രൊഫൈലില്‍ നിന്നും നീക്കിയത്.
കഴിഞ്ഞ ദിവസം പൂനെയില്‍ നടത്തേണ്ടിയിരുന്ന ചില പൊതുപരിപാടികള്‍ റദ്ദാക്കി അജിത് പവാര്‍ മുംബൈയില്‍ തുടരുന്നുണ്ടെന്നാണ് അറിയുന്നത്. അതേസമയം അഭ്യൂഹങ്ങളെല്ലാം നുണയാണെന്ന് അജിത് പവാര്‍ പ്രതികരിച്ചു. താന്‍ എപ്പോഴും എന്‍സിപിക്കൊപ്പം തന്നെയാണ്. പാര്‍ട്ടി പറയുന്നത് മാത്രമേ താന്‍ ചെയ്യൂ. തന്നെക്കുറിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഇതുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകളെ തള്ളിക്കൊണ്ട് അജിത് പവാര്‍ പ്രതികരിച്ചു.
അതിനിടെ രണ്ട് വലിയ രാഷ്ട്രീയ സ്ഫോടനങ്ങള്‍ അടുത്ത് നടക്കുമെന്ന് ശരത് പവാറിന്റെ മകളും മുതിര്‍ന്ന നേതാവുമായ സുപ്രിയ സുലേയുടെ അറിയിച്ചു. ’15 ദിവസത്തിനിടെ 2 വന്‍ രാഷ്ട്രീയ സ്ഫോടനങ്ങള്‍’ ദല്‍ഹിയിലും ഒന്ന് മഹാരാഷ്ട്രയിലുമായി സംഭവിക്കും. എന്നാല്‍ അജിത് പവാര്‍ വിമതനീക്കം നടത്തുമോ എന്ന് അദ്ദേഹത്തോട് ചോദിക്കണമെന്നും സുലേ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: