ന്യൂദല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 9,111 പേര്‍ക്ക് പുതുതായി കോവിഡ് ബാധിച്ചു. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 60,313 പേരാണ്.
19,848 കോവിഡ് കേസുകളോടെ രാജ്യത്ത് കേരളത്തിലാണ് ഏറ്റവും കൂടുതല്‍ രോഗികളുളളത്. ഈ വേളയില്‍ 6,313 പേര് സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,42,35,772 ആയി.രോഗമുക്തി നിരക്ക് 98.68 ശതമാനമാണ്.
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 220.66 കോടി ഡോസ് വാക്സിനാണ്. 95.21 കോടി രണ്ടാം ഡോസും 22.87 കോടി മുന്‍കരുതല്‍ ഡോസും.കഴിഞ്ഞ 24 മണിക്കൂറില്‍ നല്‍കിയത് 198 ഡോസുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: