തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ രണ്ടാം ഗഡു ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് അംഗീകൃത യൂണിയനുകള്‍ സമരം തുടങ്ങി. സിഐടിയുവും ഐഎന്‍ടിയുസിയും ഒന്നിച്ചാണ് പ്രതിഷേധ ധര്‍ണ നടത്തുന്നത് . ഭരണപക്ഷ യൂണിയനായ സിഐടിയുവും കോണ്‍ഗ്രസ് അനുകൂല ടിഡിഎഫും സംയുക്തമായി രാവിലെ പത്തരയ്ക്ക് കെഎസ്ആര്‍ടിസി ചീഫ് ഓഫീസിന് മുന്നില്‍ സമരം ആരംഭിച്ചു.
ബിഎംഎസ് യൂണിയന് തമ്പാനൂര്‍ സെന്‍ട്രല്‍ ഡിപ്പോയ്ക്ക് മുന്നില്‍ 12 മണിക്കൂര്‍ പട്ടിണി സമരം തുടങ്ങി. എന്നാല്‍ സര്‍വീസ് മുടക്കിയുള്ള പണിമുടക്കിന് തൊഴിലാളികള്‍ തയാറായിട്ടില്ല. പ്രതിഷേധത്തിന് ശേഷം തുടർ സമരങ്ങളും ആസൂത്രണം ചെയ്യും. മാര്‍ച്ച് മാസത്തെ ശമ്പളത്തിന്റെ ആദ്യ ഗഡു മാത്രമാണ് തൊഴിലാളികള്‍ക്ക് ഇതുവരെ ലഭിച്ചത്. വിഷുവിന് മുമ്പായി രണ്ടാം ഗഡു ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും മാനേജ്മെന്റ് നല്‍കിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: