മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (മ്പ)
നിശ്ചയിച്ച പദ്ധതികള്‍ തടസ്സമില്ലാതെ നിറവേറ്റും. ധനാഗമം തൃപ്തികരമായിരിക്കും. ഔദ്യോഗിക രംഗത്ത് പ്രോത്‌സാഹജനകമായ സാഹചര്യങ്ങളുണ്ടാകും. ഉത്തരവാദിത്വത്തോടെ കാര്യങ്ങള്‍ നിര്‍വഹിക്കും. സന്തോഷപ്രദമായ അനുഭവങ്ങളുണ്ടാകും. വ്യാപാര രംഗത്തെ എതിര്‍പ്പുകള്‍ ഒഴിവായി ലാഭം അധികരിക്കും.
ഇടവക്കൂറ്: കാര്‍ത്തിക (മ്ല), രോഹിണി, മകയിരം (മ്മ)
മന്ദീഭവിച്ചു കിടന്ന വ്യാപാരങ്ങള്‍ നന്നായി നടത്തും. ബന്ധുജനങ്ങളില്‍നിന്ന് സഹായം ലഭിക്കും. സാങ്കേതികമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ സന്ദര്‍ഭം വളരെ അനുകൂലമാണ്. പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ അതുപോലെ നടപ്പില്‍വരുത്താന്‍ കഴിയും.
മിഥുനക്കൂറ്: മകയിരം (മ്മ), തിരുവാതിര, പുണര്‍തം (മ്ല)
ഗുരുജനങ്ങള്‍ക്ക് അസുഖം കാരണം മനോവിഷമം ഉണ്ടാകും. കര്‍മസ്ഥാനം മോടിപിടിപ്പിക്കുന്നതിനായി പണം ചെലവഴിക്കും. നാനാഭാഗത്തുനിന്നും ശത്രുക്കള്‍ വരുന്നതായി കാണാം. ദൈവാധീനംകൊണ്ട് അതെല്ലാം കുഴപ്പമില്ലാതെ തടയാന്‍ സാധിക്കുന്നതാണ്.
കര്‍ക്കടകക്കൂറ്: പുണര്‍തം (മ്പ), പൂയം, ആയില്യം
ഗുരുജനങ്ങളുടെ അഭിപ്രായത്തെ വകവെയ്‌ക്കാതെ ചെയ്യുന്ന കാര്യങ്ങളില്‍ തടസങ്ങള്‍ നേരിടും. പരസ്യങ്ങള്‍ മുഖേന വരുമാനം വര്‍ധിക്കും. പ്രേമകാര്യങ്ങളില്‍ ഉദ്ദേശിച്ച ഫലങ്ങള്‍ കിട്ടിയെന്നുവരില്ല. മറ്റുള്ളവരുടെ ആദരവിന് പാത്രീഭവിക്കും.
ചിങ്ങക്കൂറ്.: മകം, പൂരം, ഉത്രം (മ്പ)
മേലധികാരികളില്‍നിന്ന് ആനുകൂല്യങ്ങള്‍ ലഭിക്കും. ഉദ്യോഗക്കയറ്റം, സ്ഥലംമാറ്റം എന്നിവ ലഭിക്കും. ഭൂമിയില്‍നിന്നുള്ള ആദായം വര്‍ധിക്കും. വിദൂരത്ത് താമസിക്കുന്നവര്‍ സമീപത്തേക്ക് എത്തിച്ചേരും. ഭാര്യയുടെ സ്വത്ത് ഭാഗിച്ചുകിട്ടാനിടയുണ്ട്.
കന്നിക്കൂറ്: ഉത്രം (മ്ല), അത്തം, ചിത്തിര (മ്മ)
വസ്തുവകകളില്‍നിന്ന് ആദായം ലഭിക്കും. പല മേഖലകളില്‍നിന്നും ധനാഗമം ഉണ്ടാകും. ചില പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാനിടയുണ്ട്. തൊഴില്‍പരമായി മാറ്റങ്ങള്‍ ഉണ്ടാകാം. മാനസിക അസ്വസ്ഥത വര്‍ധിക്കും.
തുലാക്കൂറ്: ചിത്തിര (മ്മ), ചോതി, വിശാഖം (മ്ല)
ഉന്നത വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. സഹോദരീഭര്‍ത്താവിന് അപകടസാധ്യതയുണ്ട്. സ്വയം വാഹനാപകടത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെടും. ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയമല്ല.
വൃശ്ചികക്കൂറ്: വിശാഖം (മ്പ), അനിഴം, തൃക്കേട്ട
കര്‍ഷകര്‍ക്ക് ആദായം വര്‍ധിക്കും. കലാകാരന്മാര്‍ക്ക് ധനലാഭവും പ്രശസ്തിയും ഉണ്ടാകും. ഗൃഹാന്തരീക്ഷം സുഖകരമായിരിക്കും. വിവാഹം മുതലായ മംഗളകര്‍മങ്ങളില്‍ പങ്കെടുക്കേണ്ടിവരും. ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് പ്രമോഷനും സ്ഥലംമാറ്റവും ഉണ്ടാകാനിടയുണ്ട്.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (മ്പ)
ദൂരയാത്ര ഉദ്ദേശിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. മത്‌സരപരീക്ഷകളില്‍ വിജയം കൈവരിക്കും. വ്യവഹാരാദികളില്‍ പരാജയപ്പെടും. ആരോഗ്യപരമായി അനുകൂല സമയമാണ്. ശാരീരികക്ഷീണം വര്‍ധിക്കും.
മകരക്കൂറ്: ഉത്രാടം (മ്ല), തിരുവോണം, അവിട്ടം (മ്മ)
ജോലിയില്‍ പ്രമോഷന്‍ വന്നുചേരും. കോടതിവിധികള്‍ അനുകൂലമായിത്തീരും. ആഗ്രഹം പലതും സാധിക്കും. ചെലവുകള്‍ വളരെയധികം നിയന്ത്രിക്കണം. സഹോദരങ്ങളുമായി അഭിപ്രായഭിന്നത വന്നുചേരും. പൂര്‍വികസ്വത്ത് അധീനതയില്‍ വരും.
കുംഭക്കൂറ്: അവിട്ടം (മ്മ), ചതയം, പൂരുരുട്ടാതി (മ്ല)
രാഷ്‌ട്രീയക്കാര്‍ക്ക് ഉന്നതസ്ഥാനമാനാദികള്‍ ലഭിക്കും. ആരോഗ്യം ശ്രദ്ധിക്കണം. വാഹനം, ഭൂമി എന്നിവ അധീനതയില്‍ വന്നുചേരും. കലാകാരന്മാര്‍ക്ക് സമൂഹത്തില്‍ അംഗീകാരം ലഭിക്കും. മലഞ്ചരക്ക് വ്യവസായം നടത്തുന്നവര്‍ക്ക് കൂടുതല്‍ ആദായം പ്രതീക്ഷിക്കാം. വിശ്വസ്തരില്‍നിന്ന് വഞ്ചിതരാകാനിടയുണ്ട്. സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കപ്പെടും.
മീനക്കൂറ്: പൂരുരുട്ടാതി (മ്പ), ഉതൃട്ടാതി, രേവതി
സ്വത്ത് ഭാഗംവെക്കാന്‍ സാധിക്കും. സുഹൃത്തുക്കള്‍ അകല്‍ച്ച പാലിക്കും. അധ്വാനഭാരം കൂടും. യാത്രകള്‍കൊണ്ട് ഉദ്ദേശിച്ച ഫലം കിട്ടിയെന്നുവരില്ല. സാങ്കേതിക ജോലിക്കാര്‍ക്ക് വിദേശത്ത് ജോലി ലഭിക്കും. സ്ത്രീജനങ്ങള്‍ക്ക് വിവാഹാലോചനകള്‍ വരുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക