ന്യൂദല്‍ഹി : ബ്രണ്ടന്‍ മക്കല്ലത്തിന് ശേഷം ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സെഞ്ച്വറി നേടുന്ന ആദ്യ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായി വെങ്കിടേഷ് അയ്യര്‍. നൈറ്റ് റൈഡേഴ്‌സിനായി മക്കല്ലം നേടിയ ഒരേയൊരു സെഞ്ച്വറി ഐപിഎല്‍ ചരിത്രത്തിലെ ആദ്യ മത്സരത്തിലായിരുന്നു.
2008 ല്‍ 73 പന്തില്‍ നിന്ന് പുറത്താകാതെ 158 റണ്‍സ് മകല്ലം അടിച്ചുകൂട്ടിയപ്പോള്‍ ഇന്ന് മുംബൈ ഇന്ത്യന്‍സിനെതിരായ തകര്‍പ്പന്‍ ഇന്നിംഗ്‌സില്‍ 49 പന്തില്‍ അയ്യര്‍ ചരിത്ര നേട്ടത്തിലെത്തി.
2023 സീസണില്‍ വെങ്കിടേഷ് അയ്യര്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. ഇതുവരെ നാല് മത്സരങ്ങളില്‍ നിന്ന് 130 റണ്‍സ് നേടിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ താരം 40 പന്തില്‍ 83 റണ്‍സ് നേടി.
18ാം ഓവറില്‍ അയ്യര്‍ പുറത്തായി. ടൂര്‍ണമെന്റിലും അയ്യരുടെ ആദ്യ സെഞ്ചുറിയാണിത്. ഇതുവരെ ഐ പി എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ മാത്രമേ പ്രതിനിധീകരിച്ചിട്ടുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: