ചെന്നൈ: ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിനെ നിരോധിക്കാനായി മുഖ്യമന്ത്രി സ്റ്റാലിന്‍ നല്‍കിയ അപേക്ഷ സുപ്രീംകോടതി തള്ളിയതിനെ തുടര്‍ന്ന് ഏപ്രില്‍ 16 ഞായറാഴ്ച തമിഴ്നാട്ടില്‍ ആര്‍എസ്എസ് 45 ഇടങ്ങളില്‍ റൂട്ട് മാര്‍ച്ച് നടത്തും. സുപ്രീംകോടതിയില്‍ പോയി തിരിച്ചടി ഏറ്റുവാങ്ങിയതോടെയാണ് ഈ റൂട്ട് മാര്‍ച്ച് ഏറെ പ്രാധാന്യത്തോടെ ഇക്കുറിച്ച് ചര്‍ച്ചയായത്.
ചെന്നൈയില്‍ നടക്കുന്ന ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിനൊരുങ്ങുന്ന പ്രവര്‍ത്തകര്‍; വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട വീഡിയോ:
റൂട്ട് മാര്‍ച്ച് നടക്കുന്ന 45 കേന്ദ്രങ്ങളിലും പ്രവര്‍ത്തകര്‍ ഒരുങ്ങിക്കഴിഞ്ഞു. മദ്രാസ് ഹൈക്കോടതി നേരത്തെ റൂട്ട് മാര്‍ച്ചിന് അനുവാദം നല്‍കിയിരുന്നെങ്കിലും സ്റ്റാലിന്‍ സര്‍ക്കാര്‍ അതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കോടതി റൂട്ട് മാര്‍ച്ചിന് അനുകൂലമായി വിധിച്ചു.
സുപ്രീംകോടതി വിധിയുടെ വെളിച്ചത്തില്‍ തമിഴ്നാട് ഡിജിപി റൂട്ട് മാര്‍ച്ചിന് അനുമതി നല്‍കിയിരുന്നു. റൂട്ട് മാര്‍ച്ച് നടക്കുന്ന ജില്ലകളിലെ പൊലീസ് മേധാവിമാരില്‍ നിന്നും ആര്‍എസ്എസ് അനുമതി വാങ്ങുകയും ചെയ്തു.
റൂട്ട് മാര്‍ച്ചെന്നത് രാജ്യത്തുടനീളം കാലാകാലങ്ങളായി നടന്നുവരുന്ന പരിപാടിയാണ്. തമിഴ്നാട്ടിലും എത്രയോ വര്‍ഷങ്ങളായി ഇത് നടക്കുന്നു. കോവിഡ് കാരണം 2020ലും 2021ലും റൂട്ട് മാര്‍ച്ച് നടത്തിയിരുന്നില്ല. റൂ്ട് മാര്‍ച്ചിനെതിരെ പെട്രോള്‍ ബോംബ് ആക്രമണം നടക്കുമെന്നാരോപിച്ചാണ് സ്റ്റാലിന്‍ സര്‍ക്കാര്‍ റൂട്ട് മാര്‍ച്ച് നിരോധിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ മദ്രാസ് ഹൈക്കോടതി സിംഗില്‍ ബെഞ്ച് കല്ലകുറിച്ചി, പേരാംബലൂര്‍, കുഡ്ഡല്ലൂര്‍ എന്നീ മൂന്നിടങ്ങളില്‍ മാത്രം റൂട്ട് മാര്‍ച്ചിന് അനുമതി നല്‍കി. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചതോടെ മുഴുവന്‍ സ്ഥലങ്ങളിലും റൂട്ട് മാര്‍ച്ച് നടത്താന്‍ അനുമതിയായി. ഇതിനെതിരെ സ്റ്റാലിന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും പൊളിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: