തിരുവനന്തപുരം : കേരളത്തിലേക്ക് വന്ദേഭാരത് എക്സ്പ്രസ് കേരളത്തിലേക്ക് എത്തിയതിന് പിന്നാലെ പാളങ്ങളുടെ സര്‍വ്വേ ആരംഭിച്ച് റെയില്‍വേ. 22നാണ് വന്ദേഭാരത് എക്സ്പ്രസ്സിന്റെ ആദ്യ ട്രയല്‍ റണ്‍ നിര്‍വ്വഹിച്ചിരിക്കുന്നത്. അതിനുശേഷം 25ന് പ്രധാനമന്ത്രിയാണ് ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്.
വന്ദേഭാരത് എക്സ്പ്രസ്സിന്റെ സര്‍വ്വീസ് ആരംഭിക്കുന്നതിന് മുന്നോടിയായി ട്രാക്ക് നിവര്‍ത്തലും ബലപ്പെടുത്തലുമാണ് നിലവില്‍ റെയില്‍വേ പൂര്‍ത്തിയാക്കി വരുന്നത്. ഒപ്പം എറണാകുളം ഷൊര്‍ണൂര്‍ റൂട്ടില്‍ മൂന്നാംവരി പാതയുടെ സര്‍വ്വേയ്ക്കും തുടക്കമിട്ടിട്ടുണ്ട്. ആദ്യഘട്ടത്തില്‍ മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗവും ഭാവിയില്‍ 130 കിലോമീറ്ററുമാണ് ലക്ഷ്യമിടുന്നത്.
കേരളത്തിലെ പാളങ്ങളില്‍ വളവും തിരിവും ഏറെയുള്ളതിനാല്‍ അത് വന്ദേഭാരതിന്റെ അതിവേഗതയ്ക്ക് തടസ്സമാകും അത് ഇല്ലാതാക്കുന്നതിനാണ് റെയില്‍വേയുടെ ഈ ശ്രമം. അതിനായി ചെറിയ വളവുകള്‍ ഉള്ളയിടങ്ങളിലെല്ലാം അതു പരിഹരിക്കാനുളള ശ്രമം തുടങ്ങി. ട്രാക്കിന്റെ അറ്റകുറ്റപ്പണികളും ആരംഭിച്ചു. പാളത്തിനു സുരക്ഷ നല്കുന്ന പാളത്തോടു ചേര്‍ന്നു കിടക്കുന്ന മെറ്റല്‍ ഉറപ്പിക്കാനും ഉയരം കൂട്ടാനുമുള്ള പണികളും ഉയര്‍ന്ന ശേഷിയുള്ള സ്ലീപ്പറും റെയിലും സ്ഥാപിക്കുന്ന ജോലികളും നടക്കുന്നു. വന്ദേഭാരത് എക്സ്പ്രസ് ഉള്‍പ്പെടെ ഭാവിയില്‍ വരാനിരിക്കുന്ന ഹൈസ്പീഡ് ട്രെയിനുകള്‍ ലക്ഷ്യമിട്ടാണ് അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുന്നത്. സ്ഥിരം സ്പീഡ് നിയന്ത്രണമുള്ളയിടങ്ങളില്‍ അതിന്റെ കാരണങ്ങളും പരിഹരിക്കാനുള്ള ശ്രമങ്ങളും സംബന്ധിച്ച് പഠനവും തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: