പ്രയാഗ്രാജ്: കൊല്ലപ്പെട്ട കൊടും ക്രിമിനല്‍ അതിഖ് അഹമ്മദിന്റെ രാഷ്ട്രീയത്തിലെ വളര്‍ച്ച അതിശയിപ്പിക്കുന്നത്. അഹമ്മദാബാദ് വെസ്റ്റ് മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചായി അഞ്ചു തവണയാണ് എംഎല്‍എ ആയത്. 1989 മുതല്‍ 2004 വരെ തുടര്‍ച്ചായി ജയിച്ചു കയറി.. 2004 ല്‍ ഫുല്‍പൂര്‍ മണ്ഡലത്തില്‍നിന്ന് ജയിച്ച് ലോകസഭയിലേക്കും. രണ്ട് പ്രധാനമന്ത്രിമാരെ ജയിപ്പിച്ച മണ്ഡലത്തിലാണ് ഗുണ്ടാ നേതാവ് ജയിച്ചത്. ജവഹര്‍ലാല്‍ നെഹ്റുവും വി പി സിംഗും ഫുല്‍പൂര്‍ മണ്ഡലത്തിലെ എംപിമാരായിരുന്നു.
1989 ല്‍ സ്വതന്ത്രമനായി മത്സരിച്ചാണ് അഹമ്മദാബാദ് വെസ്റ്റില്‍ നിന്ന് അതിഖ് ഉത്തര്‍ പ്രദേശ് നിയമസഭയിലെത്തിയത്. 1992 ലും 1993 ലും സ്വതന്ത്രനായി ജയിച്ച അതിഖ് 1996 ല്‍ സമാജ് വാദി പാര്‍ട്ടി പ്രതിനിധിയായി ജയിച്ചു. 2004 ലും ജയം ആവര്‍ത്തിച്ചു.
2004 ല്‍ സമാജ് വാദി പാര്‍ട്ടി ടിക്കറ്റില്‍ ലോകസഭയിലേക്ക് . 2008 ല്‍ സമാജ് വാദി പാര്‍ട്ടി പുറത്താക്കി. ബിഎസ്പിയില് ചേരാന്‍ ശ്രമിച്ചെങ്കിലും മായാവതി സമ്മതിച്ചില്ല. തുടര്‍ന്ന അപനാദള്‍ എന്ന പാര്‍ട്ടി ഉണ്ടാക്കി മത്സരിച്ചു. തോറ്റു. 2014ല്‍ സമാജ് വാദി പാര്‍ട്ടിയില്‍ മടങ്ങി എത്തി. 2019ല്‍ ശ്രാവസ്തി മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും തോറ്റു.
ലോകസഭയിലേക്ക് ജയിച്ചതിനെതുടര്ന്നുണ്ടായ 2004 നവംബറില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ അതിഖിന്റെ ഇളയ സഹോദരന് മുഹമ്മദ് അഷ്റഫിനെ പരാജയപ്പെടുത്തി ബിഎസ്പിയുടെ രാജു പാല് വിജയിച്ചു. 2005 ജനുവരിയില്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് തന്റെ ഗ്രാമത്തിലേക്ക് പോകുന്നതിനിടെ രാജു പാല് വെടിയേറ്റ് മരിച്ചു . കൊലപാതകത്തിലെ മുഖ്യപ്രതി അഷ്റഫ് ആയിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ രാജു പാലിന്റെ ഭാര്യ പൂജ പാലിനെ പരാജയപ്പെടുത്തി അഷ്റഫ് സീറ്റ് നേടി. അതിഖിനെതിരെയും കൊലപാതകത്തിന് കൂട്ടുനിന്നുവെന്ന കുറ്റം ചുമത്തി. 2023 ഫെബ്രുവരി 24ന് രാജു പാലിന്റെ കൊലപാതകത്തിലെ മുഖ്യസാക്ഷി ഉമേഷ് പാല് കൊല്ലപ്പെട്ടു. ആ കേസിലെ പ്രതിയായ അതിഖ് അഹമ്മദിന്റെ മകന് അസദ് പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. നിര്‍ബന്ധിത മെഡിക്കല്‍ ചെക്കപ്പിനായി കൊണ്ടുപോകുന്നതിനിടെ അതിഖ് അഹമ്മദും സഹോദരന് മുഹമ്മദ് അഷ്റഫും വെടിയേറ്റും മരിച്ചു.
അതിഖിന്റെയും സഹോദരന്റെയും പേരില്‍ 101 കേസുകളും അനേകം പേരുടെ തോക്കിന് മുനയില്‍ വസ്തു തട്ടി എടുത്തതിന്റെയും യു പി യേ വിറപ്പിച്ചു മാഫിയ ഭരണം നടത്തിയതിന്റെയും പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു, കൊന്നതിന്റെയും പാക്കിസ്ഥാന് ഐ എസ് ഐയും ആയി ഒന്നിച്ചു പ്രവര്‍ത്തിച്ചു ഇന്ത്യയില്‍ ആയുധം എത്തിച്ചതിന്റെയും എല്ലാം കേസുകള്‍ ഉണ്ട്..
പ്രതികരിക്കാൻ ഇവിടെ എഴുതുക: