റിയാദ്: ലോകത്തിന്റെ ഏറ്റവും ലാഭകരമായ ട്വന്റി20 ക്രിക്കറ്റ് ലീഗാണ് ഇന്ത്യയുടെ ഐപിഎല്‍. പണക്കിലുക്കത്തിന്റെ കാര്യത്തിലായായും ലോകോത്തര കളിക്കാരുടെ പങ്കാളിത്തത്തിലായാലും സമൂഹമാധ്യമങ്ങളിലെ സാന്നിധ്യത്തിലായാലും ഐപിഎല്‍ സമാനതകളില്ലാത്തതാണ്.പാക്കിസ്താനില്‍ നിന്നൊഴികെയുള്ള ലോകോത്തര നിലവാരമുള്ള താരങ്ങളെല്ലാം ഐപിഎല്ലിന്റെ ഭാഗമാണ്.
കവച്ചുവെയ്‌ക്കുന്ന മറ്റൊരു ലീഗിന് തുടക്കമിടാന്‍ ഒരുങ്ങുകയാണ് സൗദി അറേബ്യ. ലോകത്തിന്റെ ഏറ്റവും ‘സമ്പന്നമായ ടി20 ലീഗ്’ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് സൗദി അറേബ്യ. ഫുട്‌ബോള്‍, ഫോര്‍മുല 1 തുടങ്ങിയ കായിക ഇനങ്ങളില്‍ വന്‍ നിക്ഷേപം നടത്തിയ സൗദി അറേബ്യ, ക്രിക്കറ്റിലും ഒരു കൈ നോക്കാനുള്ള ശ്രമത്തിലാണ്.
എന്നാല്‍ ഐപിഎല്ലിനെ കവച്ചുവെയ്‌ക്കുന്ന മറ്റൊരു ലീഗിന് തുടക്കമിടാന്‍ ഒരുങ്ങുകയാണ് സൗദി അറേബ്യ. അതും ബിസിസിഐയുടെ സഹായത്തോടെ തന്നെ.
ലോകത്തിലെ ഏറ്റവും സമ്പന്നമായ ടി20 ലീഗ് എന്ന ലേബലിലാണ് ടൂര്‍ണമെന്റ് ആരംഭിക്കാന്‍ സൗദി തയ്യാറെടുക്കുന്നത്. ഇതിനായി അവര്‍ ഐപിഎല്‍ ഉടമകളെ തന്നെ ബന്ധപ്പെട്ടതായാണ് വിവരം. ഫുട്‌ബോളിലും ഫോര്‍മുല വണ്ണിലും ഒരു കൈ നോക്കിയ സൗദിയുടെ അടുത്ത ഉന്നം ക്രിക്കറ്റാണ്. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് വിദേശ ലീഗുകളില്‍ കളിക്കുന്നതില്‍ വിലക്കുണ്ട്. എന്നാല്‍ പുതിയ ടി20 ലീഗ് സംബന്ധിച്ച് സൗദി അറേബ്യ സര്‍ക്കാരിന്റെ നിര്‍ദേശം വന്നാല്‍ ഇക്കാര്യത്തില്‍ മാറ്റമുണ്ടായേക്കാം.
നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ വിദേശ ലീഗുകളില്‍ പങ്കെടുക്കുന്നതില്‍ ബിസിസിഐ വിലക്കുണ്ട്. എന്നാല്‍ പുതിയ ടി20 ലീഗ് സംബന്ധിച്ച് സൗദി അറേബ്യ സര്‍ക്കാരിന്റെ നിര്‍ദേശം വന്നാല്‍ ഇക്കാര്യത്തില്‍ മാറ്റമുണ്ടായേക്കാം. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) അംഗീകാരം ലഭിക്കാത്തതും തടസ്സമാണ്. ക്രിക്കറ്റില്‍ സൗദി അറേബ്യ താല്‍പര്യം പ്രകടിപ്പിച്ച വിവരം ഐസിസി ചെയര്‍മാന്‍ ഗ്രെഗ് ബാര്‍ക്ലേ സ്ഥിരീകരിച്ചിരുന്നു.
”സൗദി ഏര്‍പ്പെട്ടിരിക്കുന്ന മറ്റ് കായിക ഇനങ്ങളെ നോക്കുകയാണെങ്കില്‍, ക്രിക്കറ്റ് അവര്‍ക്ക് കൂടുതല്‍ ആകര്‍ഷകമാകമാണെന്നു കരുതുന്നു. കായികരംഗത്തുള്ള അവരുടെ മുന്നേറ്റം കണക്കിലെടുക്കുമ്പോള്‍, ക്രിക്കറ്റ് സൗദി അറേബ്യക്ക് കൂടുതല്‍ അനുയോജ്യമാണ്. കായികരംഗത്ത് നിക്ഷേപം നടത്താന്‍ വളരെ താല്‍പര്യമുള്ളവരാണ് സൗദി.”ബാര്‍ക്ലേ പറഞ്ഞു. ”രാജ്യത്ത് താമസിക്കുന്ന തദ്ദേശീയര്‍ക്കും പ്രവാസികള്‍ക്കും സുസ്ഥിരമായ ഒരു വ്യവസായം സൃഷ്ടിക്കുകയും സൗദി അറേബ്യയെ ആഗോള ക്രിക്കറ്റ് തലസ്ഥാനമാക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം” സൗദി അറേബ്യന്‍ ക്രിക്കറ്റ് ഫെഡറേഷന്‍ ചെയര്‍മാന്‍ പ്രിന്‍സ് സൗദ് ബിന്‍ മിഷാല്‍ അല്‍സൗദ് പറഞ്ഞു.
സൗദി സര്‍ക്കാരിന്റെയും വിവിധ വ്യവസായികളുടെയും പ്രതിനിധികള്‍ ഐപിഎല്‍ ഉടമകളെയും ബിസിസിഐയെയും അവരുടെ ട്വന്റി20 ലീഗിലേക്ക് കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ഏഷ്യാ കപ്പ്, ഉദ്ഘാടന മത്സരം അല്ലെങ്കില്‍ ഐപിഎല്ലിന്റെ ഒരു റൗണ്ട് എന്നിവ സൗദി അറേബ്യയില്‍ നടത്താനുള്ള സാധ്യതകളും പദ്ധതിയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: